മുണ്ടി നോട് പ്രിയമുള്ള മിടുക്കിമാർ ഉണ്ടോ? മുണ്ടുടുത്ത് തന്റെ പുതിയ ബ്രാൻഡ് പരിചയപ്പെടുത്തി അഭിരാമി സുരേഷ്….

in Entertainments

നടി, സിംഗർ, മ്യൂസിഷ്യൻ, കമ്പോസർ, വീഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷും ഒരു സെലിബ്രിറ്റിയാണ്. സൗത്ത് ഇന്ത്യൻ സിനിമ താരം ബാലയുടെ ആദ്യഭാര്യയാണ് സഹോദരി അമൃത സുരേഷ്. അതുകൊണ്ടുതന്നെ ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

മിനിസ്ക്രീനിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് അഭിരാമി സുരേഷ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ പന്ത്രണ്ടാം വയസ്സിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടെലിവിഷൻ സീരിയലായ ഹലോ കുട്ടിച്ചാത്തൻ ലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പതിനാലാം വയസ്സ് ൽ ആദ്യം കമ്പൊസിഷനും താരം പൂർത്തിയാക്കി.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സഹോദരിക്കൊപ്പം ഒരുപാട് ഫോട്ടോഷൂട്ടിൽ താരത്തെ കണ്ടിട്ടുണ്ട്. 5 ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരമിപ്പോൾ പുതിയൊരു സംരംഭം തുടക്കം കുറിച്ചിരിക്കുകയാണ്. ഖാദി മുണ്ട് ബിസിനസിലേക്ക് ഇറങ്ങിയിരിക്കുന്ന താരം, മുണ്ട് ധരിച്ചുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പരസ്യം ചെയ്തിരിക്കുകയാണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. മുണ്ട് ധരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള താരത്തിന്റെ പുതിയ സംരംഭം വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഖാദി മുണ്ടുകൾ വേണ്ടവർ ഓർഡർ ചെയ്യാൻ താരം ആവശ്യപ്പെടുന്നുണ്ട്.

താരം ആദ്യമായി പ്രധാന വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ പുറത്തിറങ്ങിയ ബിവെlർ ഓഫ് ഡോഗ്സ് എന്ന സിനിമയിലെ മീരാ എന്ന കഥാപാത്രത്തിലൂടെയാണ്. കപ്പ ടിവി യിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോ യിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തനിക്ക് അവതാരക വേഷവും ചേരുന്നുണ്ട് എന്ന താരം തെളിയിച്ചിട്ടുണ്ട്. സ്വന്തമായി സഹോദരിയോടൊപ്പം മ്യൂസിക് ബ്രാൻഡ് നടത്തുകയും ചെയ്യുന്നുണ്ട്.

അഭിരാമിയും സഹോദരി അമൃതയും സ്വന്തമായി യൂട്യൂബ് ചാനൽ മാനേജ് ചെയ്യുന്നുണ്ട്. ഒരുപാട് ബ്ലോഗുകൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മ്യൂസിക് കരിയരിൽ ആണ് താരം കൂടുതലും ശോഭിച്ചു നിൽക്കുന്നത്. പോപ്പ്, റോക്ക്, ഫോക്ക്, ഭജൻ എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും താരം പാടിയിട്ടുണ്ട്.

Abhirami
Abhirami
Abhirami
Abhirami
Abhirami

Leave a Reply

Your email address will not be published.

*