സിനിമയിൽ തിളങ്ങി നിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ മിനിസ്ക്രീനിൽ കഴിവ് തെളിയിച്ച പല കലാകാരികൾക്കും ആരാധകർ ഏറെയാണ്. അതുപോലെതന്നെ മിനിസ്ക്രീനിൽ അവതാരക വേഷം കൈകാര്യം ചെയ്യുന്ന പലരും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനി ഹരിദാസ്, ലക്ഷ്മി നക്ഷത്ര, ബഡായി ആര്യ തുടങ്ങിയവർ ഈ ഗണത്തിൽ പെടും.
ഇത്തരത്തിൽ അവതാരക വേഷത്തിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡയാന ഹമീദ്. നടിയെന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. തന്റെ സൗന്ദര്യം കൊണ്ടും അവതരണ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നുംതാരം ആയതുകൊണ്ടുതന്നെ താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്.
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഡയാന ഹമീദ് തന്നെ മാനേജർ ആയിട്ടുള്ള മിസ്റ്റർ ക്യാനോഗ്രാഫർ ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ ഒപ്പിയെടുത്തത്.
മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് ഡയാന. ടോം ഇമ്മട്ടി സംവിധാനംചെയ്ത ഗാംബ്ലർ എന്ന സിനിമയിൽ രജനി ചാണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തോടെ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
പിന്നീട് ഈ യുവം, കുട്ടേട്ടൻ എന്നീ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. മെമ്മോയ്ർ എന്ന തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം പ്രത്യക്ഷപ്പെട്ട ദൂരെ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമായിരുന്നു. സ്റ്റാർ മാജിക് അടക്കമുള്ള ഒരുപാട് റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.