നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന താരം ഇപ്പോൾ തന്റെ അഭിനയ മികവുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും മലയാളത്തിലെ പ്രമുഖ നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളസിനിമയിൽ ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കിയ വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരത്തിന്റെ ഇപ്പോഴത്തെ പോപ്പുലാരിറ്റി അത് നമുക്ക് മനസ്സിലാക്കി തരുന്നു. ബാലതാര പരിവേഷത്തിൽ നിന്ന് മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും ഗോൾഡ് ആൻഡ് എനർജറ്റിക് ആറ്റിട്യൂട് നടി എന്ന നിലയിലേക്ക് സാനിയ ഇയ്യപ്പൻ മാറിയിരിക്കുന്നു.
താരം ഈയടുത്തായി നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഇത്രയും ബോൾഡ് ആയി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വേറെ മലയാളം നടി ഉണ്ടോ എന്നുപോലും സംശയമാണ്. താരം ഈയടുത്തായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും ഗ്ലാമർ വേഷത്തിൽ ഞെട്ടിക്കുന്നവയാണ്. കിടിലൻ ഡാൻസറും കൂടിയായ താരം ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സീരിസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.
ഗ്രീക്ക് പുരാണങ്ങളിലെ സ്വർഗ്ഗ റാണിയായ ഹീര എന്ന് ഫോട്ടോഷൂട്ടിനെ സ്വയം വിശേഷിപ്പിച്ചണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മാലാഖയെ പോലെ മാനത്ത് പാറിക്കളിക്കുന്ന താരത്തിന്റെ വെള്ള ഡ്രെസ്സിൽ ഉള്ള കിടിലൻ ഫോട്ടോഷൂട്ട് വൈറൽ ആയിരിക്കുന്നു. ട്രോളൻ മാരുടെ പൊതുവായ വാക്ക് “എയർ” കമന്റുകൾ ആണ് ഫോട്ടോക്ക് താഴെ കൂടുതലും കാണാൻ സാധിക്കുന്നത്. ഇതുവരെ എയരിൽ നിന്ന് താഴെ ഇറങ്ങിയില്ലേ എന്ന കമന്റ് ആണ് കൂടുതലും കാണുന്നത്.
മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് സാനിയ. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.
ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ക്വീൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം പിന്നീട് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലും മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.