മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സനുഷ സന്തോഷ്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.
2000 ൽ തന്റെ അഞ്ചാംവയസ്സിൽ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബേബി സനുഷ എന്ന നിലയിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സ്ൽ ഇടം നേടി. ഞെട്ടിക്കുന്ന പ്രകടനമാണ് ചെറിയപ്രായത്തിൽ തന്നെ താരം കാഴ്ചവച്ചത്. സീരിയലുകളിലും സിനിമകളിലും ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം മലയാള സിനിമയിൽ പിടിച്ചുനിന്നു.
ഇപ്പോൾ സനുഷ ബേബി സനുഷ അല്ല. നായികവേഷം കൈകാര്യം ചെയ്യുന്ന മുൻനിര നടിമാരിലൊരാളാണ്. സോഷ്യൽമീഡിയയിലും താരമിപ്പോൾ സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ സ്മോക്ക് ചെയ്യുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ദാദാസാഹിബിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് മീശമാധവൻ, കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. കാഴ്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് 2004 ൽ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു.
താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാർത്തി നായകനായ പുറത്തിറങ്ങിയ അലക്സ് പാണ്ഡ്യൻ എന്ന സിനിമയിൽ ഐറ്റം ഡാൻസ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു കഴിവ് തെളിയിച്ചിട്ടുണ്ട്.