മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരമാണ് സണ്ണി ലിയോൺ. പോൺ മേഖലയിൽ നിന്ന് കടന്നു വന്ന് പിന്നീട് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു താരം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സണ്ണി ലിയോൺ.
നീണ്ട 12 വർഷം പോണോഗ്രാഫിയിൽ സജീവമായ താരം പിന്നീട് 2013 മുതലാണ് സിനിമയിൽ സജീവമാകുന്നത്. ജിസ്മ് 2, രാഗിണി എം എം എസ്, ഏക് പേഹ്ലി ലീല തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്.
വീട്ടിലെ വിശേഷങ്ങൾ പോലും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം ഉണ്ടായതു കൊണ്ടാണ് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ വാർത്തകൾ ആണ്.
താരം നിഷ എന്നൊരു മകളെ ദത്തെടുത്തിരുന്നു. അതിനു ശേഷമാണ് വാടക ഗര്‍ഭ പാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ ഇരുവരും സ്വന്തമാക്കുകയും ചെയ്തത്. 2017 ൽ ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് നിഷയെ താരം ദത്തെടുത്തത്. അന്ന് നിഷയ്ക്ക് വെറും 21 മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. നിരവധി തടസങ്ങൾ അതിജീവിച്ച് കുഞ്ഞിനെ സ്വന്തമാക്കിയ താരത്തിന്റെ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു.
ഇപ്പോൾ മകളുടെ ആറാം പിറന്നാളാണ് കെങ്കേമമായി സണ്ണി ലിയോണും കുടുംബവും ആഘോഷിച്ചത്. ഡാനിയേലിനും മക്കൾക്കുമൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നിഷയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകൾ! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര വലിയ പെൺകുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’ എന്ന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.