കേരളക്കര ഒന്നടങ്കം വളരെ ആരവത്തോടെ ഏറ്റെടുത്ത വെബ്സീരീസായ കരിക്കിലൂടെ പ്രത്യക്ഷപ്പെട്ട സുന്ദരിയായ നടിയാണ് അമേയ മാത്യു. വെബ് സീരീസിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്. തനിമയാർന്ന അഭിനയ വൈഭവം കൊണ്ട് കരിക്കിലെ കഥാപാത്രത്തെ അമേയ അനശ്വരമാക്കി.
മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം പ്രതീക്ഷിക്കാതെ അഭിനയ മേഖലയിലേക്ക് എത്തിയത്. ഒരു പഴയ ബോംബ് കഥ, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്ക് വെബ് സീരീസിലെ കഥാപാത്രമാണ് താരത്തെ ജനപ്രിയയാക്കിയത്.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തനതായ നിലപാടുകൾ അറിയിച്ചു താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്യാവശ്യമായ കാര്യങ്ങളെല്ലാം ആവശ്യത്തിനനുസരിച്ച് വളരെ മാന്യമായി പ്രതികരിക്കാൻ താരത്തിന് പോസ്റ്റുകൾ താരം ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം ഇടപഴകാറുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. പ്രേക്ഷക പിന്തുണ ഉള്ളതു കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോസ് വൈറൽ ആകാറുണ്ട്.
തനി നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോഷൂട്ടിലും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഏതു ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോഴും കൃത്യമായി ക്യാപ്ഷനും താരം നൽകാൻ ശ്രദ്ധിക്കാറുണ്ട്.
“ഈ മഴയ്ക്ക് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും. അത്പോലെയാണ് ലൈഫിലെ ഓരോ പ്രശ്നങ്ങളും. ഓരോ വീഴ്ചയ്ക്ക് ശേഷവും ഒരുയർചയുണ്ടാകും. അതിനെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കഴിഞ്ഞുപോയ കാലത്തെ വേദനകളെ ഈ മഴ കഴുകികളയട്ടെ… ” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.