ഫിസിക്സ് ക്ലാസ്സ് തുടങ്ങാൻ പോകുന്നു.. വിദ്യാർത്ഥികളെ ക്ഷണിച്ച് ശ്രീലക്ഷ്മി അറക്കൽ…

സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മിക്ക പേർക്കും അറിയുന്ന പേരാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിൽ തന്റെ  വാക്കുകൾ കൊണ്ട് വിമർശനങ്ങളെ വിളിച്ചു വരുത്തുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ.  തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ശ്രീലക്ഷ്മി  പലപ്പോഴും വിവാദങ്ങളിൽ പെടുന്നതും സംസാരത്തിലെ പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറലാകുന്നത്.

ഇപ്പോൾ പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ  വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ് ക്ലാസ് തുടങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. സമാനമായ രീതിയിൽ ഇതിന് മുൻപ് ശ്രീലക്ഷി സെക്സ് എജുക്കേഷൻ ക്ലാസ്സുമായി എത്തിയിരുന്നു. അന്ന് വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വീഡിയോ പോസ്റ്റ് ശ്രദ്ധനേടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഫിസിക്സ് ക്ലാസിനായുള്ള ശ്രീലക്ഷ്മിയുടെ വീഡിയോ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.  പ്ലസ് 1 എക്സാം കഴിഞ്ഞതോടെ പ്ലസ് ടു ക്ലാസ്സ് തുടങ്ങാം എന്ന് ഞാൻ വിചാരിക്കുകയാണ്. അപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ്സ് ഉടനെ തുടങ്ങാൻ ചാൻസ് ഉണ്ട്. ഗൂഗിൾ മീറ്റ് വഴി ആകും ക്ലാസ്. ആർക്കേലും ക്ലാസ്സിന് കയറാൻ താല്പര്യം ഉണ്ടേൽ പറയുക.എന്നാണ് വീഡിയോ പോസ്റ്റിലൂടെ ശ്രീലക്ഷ്മി അറക്കൽ പറയുന്നത്.

ക്ലാസ്സിന് അഞ്ച് വിദ്യാർത്ഥികളെ കയറ്റുകയുള്ളു  എന്നും ശ്രീലക്ഷ്മി അറക്കൽ വിഡിയോയിൽ പറയുന്നുണ്ട്. ശ്രീലക്ഷ്മി സദാചാരവാദികൾക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്.

വിവാദം ക്ഷണിച്ചു വരുത്താനുള്ള വാക്കുകളും പ്രവൃത്തികളുമാണ് ശ്രീലക്ഷ്മി അറക്കലിന്റെ ഭാഗത്തുനിന്ന് പതിവായി ഉണ്ടാകുന്നത് എന്നുള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഓൺലൈൻ ക്ലാസിനെ സംബന്ധിച്ചുള്ള ഒരു വീഡിയോ പോസ്റ്റാണ് സൈബർ ആക്രമണങ്ങളെ തന്നിലേക്ക് വിളിച്ചുവരുത്തുന്നത്.

Lakshmi
Lakshmi
Lakshmi