വിജയലക്ഷ്മിയില്‍ നിന്ന് അമൃതയിലേക്കും, പിന്നെ രംഭയിലേക്കും; രംഭയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

in Entertainments

തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഉൾപ്പെടെ എട്ടോളം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രംഭ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു രംഭ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. 1990-2000 കാലഘട്ടത്തിലാണ് താരം സജീവമായി നിലനിന്നിരുന്നത്.

15 വർഷത്തോളം താരം സിനിമയിൽ സജീവമായിരുന്നു. നടിയെന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും തിളങ്ങിനിന്ന താരം ഒരു ടിവി ജഡ്ജ് ആയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991 ൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികൾ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളും താരം അഭിനയിച്ച ഫലിപ്പിച്ചിട്ടുണ്ട്.

വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് തന്റെ ആദ്യ സിനിമയിലൂടെ അമൃത എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനുശേഷം തെലുങ്കിൽ അരങ്ങേറിയതോടെ താരം തന്റെ പേര് രംഭ എന്നാക്കി മാറ്റി. ഇപ്പോൾ സിനിമാ ലോകത്ത് താരം അറിയപ്പെടുന്നത് രംഭ എന്ന പേരിലാണ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന താരം സ്കൂൾ പഠനം പെട്ടെന്നുതന്നെ നിർത്തുകയായിരുന്നു.

പതിനഞ്ചാം വയസ്സിൽ പഠനം നിർത്തിയ താരം ഹരിഹരൻ സംവിധാനം ചെയ്തു വിനീത് നായകനായി പുറത്തിറങ്ങിയ സർഗം എന്ന മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ഈ സിനിമയിലെ താര ത്തിന്റെ മികച്ച പ്രകടനം കണ്ടു പ്രശസ്ത തെലുങ്ക് സംവിധായകൻ ഇ സത്യനാരായണൻ തെലുങ്ക് സിനിമയായ ആ ഒക്കെറ്റി അടക്കു എന്ന തെലുങ്ക് സിനിമയിൽ താരത്തിന് അവസരം നൽകി. ഈ സിനിമയിലെ അഭിനയത്തോടെ ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ നിന്ന് താരത്തിന് ഓഫറുകൾ ലഭിച്ചു.

രണ്ടായിരത്തി മൂന്നിൽ രംഭ ജ്യോതിക ലൈല തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ത്രീ റോസ് എന്ന തമിഴ് സിനിമ യാണ് താരം ആദ്യമായി പ്രൊഡ്യൂസ് ചെയ്തത്. ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയമാണ് നേരിട്ടത്. താരം ഒരു വലിയ കടക്കെണിയിൽ അകപ്പെട്ടു. സ്വന്തം വീട് വരെ വിൽക്കേണ്ട അവസ്ഥ താരത്തിന് എത്തി. ഒരുപാട് വിവാദങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും താരം ഈ സിനിമ മൂലം അകപ്പെട്ടു എന്നത് വാസ്തവമാണ്.

അഭിനയിച്ച എല്ലാ ഭാഷകളിലും തന്റെ സ്ഥാനം നിലനിർത്താൻ താരത്തിന് സാധിച്ചിരുന്നു. മലയാളം കന്നട തമിഴ് തെലുങ്ക് ബോജ്പുരി ബംഗാളി ഹിന്ദി എന്നീ ഭാഷകളിൽ താരം നിലയുറപ്പിച്ചിരുന്നു. കല്യാണശേഷം കരിയർ അവസാനിപ്പിക്കാൻ താരം തയ്യാറായിരുന്നില്ല പക്ഷേ പഴയതുപോലെ അവസരങ്ങൾ താരത്തെ തൊട്ട് അകന്നു നിന്നു. ഇപ്പോൾ ടിവി റിയാലിറ്റി ഷോകളിലും താരം പങ്കെടുക്കുന്നുണ്ട്.

Rambha
Rambha
Rambha
Rambha
Rambha

Leave a Reply

Your email address will not be published.

*