കുളി മുതലകൾക്കൊപ്പം! “ഹലോ” യിലെ ലാലേട്ടന്റെ നായികയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു….

in Entertainments

ചില നടിമാർ അങ്ങനെയാണ്! പ്രേക്ഷകമനസ്സിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ച് എന്നും മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഓർമ്മയായി നിൽക്കുന്ന ഒരുപാട് നടിമാർ നമുക്കിടയിലുണ്ട്. ചുരുങ്ങിയ കാലം മാത്രം സിനിമയിൽ സജീവമായി അല്ലെങ്കിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഒരു വലിയ ആരാധകക്കൂട്ടത്തെ നേടി എടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിലും ഉണ്ട്. അവരിൽ പെട്ട ഒരാളാണ് പാർവതി മെൽട്ടൺ. കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ മലയാളികൾ ഇന്നും താരത്തെ ഒരു വസന്തമായി ഓർത്തു വെക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം അഭിനയിച്ച രണ്ടു സിനിമകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടും മലയാളത്തിലെ താര രാജാവിനോടൊപ്പം എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

2007 ൽ റാഫി-മെക്കാർട്ടിൻ എഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ഹലോ സിനിമ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. കോമഡി ത്രില്ലർ സിനിമയായ ഹലോ യിൽ ജഗതി, സിദ്ദീഖ് ഉൾപ്പെടെ ഒരുപാട് പേര് അഭിനയിച്ചിട്ടുണ്ട്. ഇതിൽ മോഹൻലാലിന്റെ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരമാണ് പാർവതി മിൽട്ടൺ. അതേ വർഷം തന്നെ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഫ്ലാഷ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരു ട്രാവൽഹോക് കൂടിയാണ് താരം. അവസാന ഫോട്ടോകളൊക്കെ പരിശോധിച്ചാൽ ട്രാവൽ ചെയ്യുന്ന ഫോട്ടോകൾ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പാർവതി മിൽട്ടൺ.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം പൂളിൽ മുതലകൾക്കൊപ്പം കുളിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല ഫോട്ടോകളും താരത്തിന്റെ ഇൻസ്റ്റഗ്രാം വാൾ പരിശോധിച്ചാൽ കാണാൻ സാധിക്കുന്നുണ്ട്.

2005 ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് കോമഡി സിനിമയായ വെണ്ണിലാ യിലൂടെയാണ് താരം അഭിനയത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് ഗെയിം എന്ന തെലുങ്ക് സിനിമയിൽ താരം മികച്ച വേഷം കൈകാര്യം ചെയ്തു. 2008 ൽ പവൻ കല്യാൺ, ഇലിയാണ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ജൽസ എന്ന തെലുങ്ക് സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്ന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2012 ൽ പുറത്തിറങ്ങിയ എമഹോ എമ ആണ് താരം അവസാനമായി അഭിനയിച്ച സിനിമ.

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Leave a Reply

Your email address will not be published.

*