നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് റെയ്ഹാന മൽഹോത്ര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.
ഹിന്ദി സിനിമയിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ് റെയഹ്‌ന മലഹോത്ര. 2014 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ കൂടെ അഭിനയിച്ച സിഷൻ ഖാൻ ആണ് താരത്തിലെ ജീവിതപങ്കാളി. ഇരുവരും ഒന്നിച്ച് ഒരുപാട് വേദികളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ ഇവർ തമ്മിലുള്ള ബന്ധം ശക്തമാണ് എന്ന് ആരാധകർക്ക് മനസ്സിലാക്കാൻ പറ്റും. ഈ വർഷം മുതലാണ് ഇവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.
താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകരുമായി പങ്കുവച്ചത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. സഞ്ജയ് ദുബേയ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
2014 ൽ പുറത്തിറങ്ങിയ ബേബിലൂ ഹാപ്പി ഹായ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം താരം കൈകാര്യം ചെയ്തു. ഹിന്ദി ക്ക് പുറമെ തെലുങ്കു ഉർദു എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ജാക്ക്പോട്ട് ആണ് താരം അഭിനയിച്ച ഏക ഉറുദു സിനിമ.
2019 ൽ അജയ് ദേവഗൺ, സെയ്ഫ് അലി ഖാൻ, കാജൽ നേഹ ശർമ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ഹിസ്റ്ററിക്കൽ സിനിമ തന്ഹാജി ദി അൺസങ്ക് ഹീറോ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മ്യൂസിക് വീഡിയോ കളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ടെലിവിഷൻ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. കുങ്കുമ ഭാഗ്യ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.