നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചു.
അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും മുഖം നോക്കി തുറന്നു പറയുന്ന അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം. താരത്തിനെതിരെ വിമർശനങ്ങൾ വരുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചെടുക്കുകയാണ് പതിവ്. മലയാളത്തിലെ ബോൾഡ് ആറ്റിറ്റ്യൂഡ് ഉള്ള ചുരുക്കം ചില നടിമാരിലൊരാളാണ് താരം. സദാചാരവാദികൾ ക്കെതിരെ താരം എപ്പോഴും ശബ്ദിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.
സമൂഹമാധ്യമങ്ങളിൽ പലരീതിയിലും താരം ചർച്ചാവിഷയമായി മാറുന്നുണ്ട്. ആരെങ്കിലും താരത്തിനെതിരെ വിമർശനാത്മകമായി അല്ലെങ്കിൽ ചൊറി കമന്റുകൾ രേഖപ്പെടുത്തിയാൽ താരം അവർക്ക് ചുട്ടമറുപടി നൽകാറുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട സാധികയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബ്ലാക്ക് ഷട്ടർ വെഡിങ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ക്യൂട്ട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
മലയാളം തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച താരം മിനിസ്ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫിലിംമേക്കർ വേണു സിത്താരയുടെയും നടി രേണുകയുടെയും മകളാണ് സാധിക വേണുഗോപാൽ. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മണി നായകനായ എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും എന്ന സിനിമയിലും നായികയായി പ്രത്യക്ഷപ്പെട്ടു.
മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ആരാധകരെ നേടിയെടുത്തത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് മലയാളം സീരിയൽ ആയ പട്ടുസാരി യിലെ അഭിനയത്തിലൂടെ ആണ് താരം മലയാളി വീട്ടമ്മമാർക്കിടയിൽ ശ്രദ്ധനേടിയത്. ഒരുപാട് പരിപാടികളിൽ അവതാരക വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിൽ താരം ഒരു ശ്രദ്ധാകേന്ദ്രമാണ്. ഇന്ദു ലേഖ ഹെയർ ഓയിൽ ഉൾപ്പെടെ ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിബിൻ മണരി എന്ന ബിസിനസ് മാനാണ് താരത്തിന്റെ ഭർത്താവ്.