സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ മിന്നും താരമായി മാറിയ വ്യക്തിയാണ് ശ്രീവിദ്യാ വിജയകുമാർ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ തരത്തിന് സാധിച്ചിട്ടുണ്ട്.
1992 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം 2009 വരെ സിനിമയിൽ സജീവസാന്നിധ്യമായിരുന്നു. പിന്നീട് കല്യാണം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. അച്ഛൻ വിജയകുമാറും അമ്മ മഞ്ജുള വിജയകുമാർ സിനിമയിൽ സജീവമായിരുന്നു. സഹോദരന്മാരായ വനിതാ വിജയകുമാറും പ്രീത വിജയകുമാറും സിനിമയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് സിനിമാ നടൻ അരുൺ വിജയ് താരത്തിന്റെ കുടുംബാംഗം കൂടിയാണ്.
ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുക യാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുപ്പത്തിനാലാം വയസ്സിലും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിലാണ് താരം പുത്തൻ ഫോട്ടോയിൽ കാണപ്പെടുന്നത്.
സത്യരാജ്, ഗൗതമി, കുശ്ബു തുടങ്ങിയവർ പ്രധാനവേഷത്തിൽ 1992 ൽ പുറത്തിറങ്ങിയ റിക്ഷാ മാമ എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഡേവിഡ് അങ്കിൾ ഉൾപ്പെടെ ആറോളം സിനിമകളിൽ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം സിനിമയിൽ തന്റെ വരവ് അറിയിച്ചു.
2002 ൽ ബാഹുബലി ഫെയിം പ്രഭാഷ് നായകനായി പുറത്തിറങ്ങിയ ഈശ്വർ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി പ്രധാനവേഷം കൈകാര്യം ചെയ്തത്. അതേ വർഷം തന്നെ കാതൽ വൈറസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് സിനിമയിലും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. മാധവൻ, ജ്യോതിക തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പ്രിയമാന തോഴി എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
2004 ൽ പുറത്തിറങ്ങിയ കാഞ്ചന ഗംഗ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം കന്നടയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2016 ൽ പുറത്തിറങ്ങിയ ലക്ഷ്മണ എന്ന കന്നഡ സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സ്റ്റാർ മാ ചാനൽ സംപ്രേഷണം ചെയ്യുന്ന തെലുങ്ക് കോമഡി സ്റ്റാർ സിൽ ജഡ്ജ് ആയി താരം ഈ വർഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതായത് താരം ഇന്നും പ്രേക്ഷകരുടെ മുമ്പിൽ എത്തുന്നുണ്ട്.