ബോളിവുഡിലെ താര റാണികളാണ്.. പക്ഷേ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല… ബോളിവുഡിൽ കല്യാണം കഴിക്കാത്ത താര സുന്ദരികൾ ആരെല്ലാം…

സിനിമാ മേഖലയിൽ ഒരുപാട് വർഷത്തോളമായി മികച്ച സിനിമകളിലൂടെയും നല്ല ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒട്ടനവധി ആരാധകരെ നേടി മുന്നേറുന്ന ഒരുപാട് താര രാജാക്കന്മാരും റാണികളും ഉണ്ട്. ഇവരുടെയെല്ലാം വ്യക്തി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോഴാണ് പലരും കല്യാണം കഴിച്ചിട്ടില്ല എന്ന വസ്തുത പുറം ലോകം അറിയുന്നത് തന്നെ. ഇന്നേവരെ കല്യാണം കഴിക്കാത്ത ചില നടിമാരുടെ വിവരണമാണ് ഇവിടെ  ചേർക്കുന്നത്.

സുഷ്മിത സെൻ. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സുസ്മിത സെൻ. അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷകർ പിന്തുണയും അഭിപ്രായവും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ലോകസുന്ദരിപ്പട്ടം വരെ താരം നേടിയിട്ടുണ്ട് എങ്കിലും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നതാണ് വസ്തുത. കല്യാണം കഴിച്ചിട്ട് ഇല്ലെങ്കിലും രണ്ടുമക്കളെ താരം ദത്തെടുത്ത് വളർത്തുന്നുണ്ട്.

തബു. കരിയറിൽ ഒരുപാട് ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പരിപൂർണ്ണമായി അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്ത താരമാണ് തബു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ താരം തുടക്കംമുതൽ ഇതുവരെയും വിസ്മയിപ്പിച്ചു. താരം ഇന്നും സിനിമയിൽ സജീവമാണ്.  പക്ഷേ കല്യാണം എന്ന കൺസെപ്റ്റിനോട് താരത്തിന് താൽപര്യമില്ല.

ദിവ്യ ദത്ത. അഭിനയ മികവ് കൊണ്ട് സിനിമ പ്രേമികളുടെ ഇടയിൽ മികച്ച സ്ഥാനം നേടിയ താരമാണ് ദിവ്യ ദത്ത. ഭാഗ് മിൽക്കാ ഭാഗ് എന്ന സൂപ്പർഹിറ്റ് ബയോപിക് സിനിമയിലൂടെ ഇന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മുഴുവൻ താരം ഒരു ശ്രദ്ധാകേന്ദ്രമായി. താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു കാര്യമാണ്. പക്ഷേ താരം പറയുന്നത്  അനുയോജ്യമായ ഒരുത്തനെ കിട്ടിയാൽ കല്യാണം കഴിക്കും എന്നാണ്.

അമീശ പട്ടേൽ. ചില സിനിമകളിലൂടെ തന്നെ വളരെ കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് അമീഷ പട്ടേൽ. കഹോ ന പ്യാർ ഹേ എന്ന ഗാനം സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല.ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അമീഷ പട്ടേൽ. ഗദർ എന്ന സിനിമയിലൂടെയും താരം അറിയപ്പെടുന്നു. എന്നാൽ താരത്തിന്റെ വിവാഹം ഇതുവരെയും കഴിഞ്ഞിട്ടില്ല.

ഏക്താ കപൂർ. സിനിമകൾക്ക് അപ്പുറം ടിവി സീരിയലുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് എക്ത കപൂർ. താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതിനെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ, ” എനിക്ക് ബോർ ആയി ഇരിക്കാൻ താല്പര്യമില്ല, എന്റെ ജോലിയിൽ മുഴുകി കൊണ്ട് ഫ്രൻസിനൊപ്പം എൻജോയ് ചെയ്യാനാണ് താല്പര്യം” എന്നായിരുന്നു താരത്തിന്റെറെ മറുപടി. വിവാഹം ഒരു ബോർ ഏർപ്പാട് ആണ് എന്ന് ചുരുക്കം.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo