ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് റിജക്ട് ചെയ്യപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല… സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമം പങ്കുവച്ചു പ്രിയതാരം ഡെയ്സി ഷാ….

നടിയായും മോഡലായും ഡാൻസറായും തിളങ്ങി നിൽക്കുന്ന താരമാണ് ഡെയ്സി ഷാ. ഹിന്ദിയിലും കന്നഡയിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്തു.

പക്ഷേ താരം ഈയടുത്ത് പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടതായി തുറന്നു പറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ട് സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കപ്പെടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് താരം പറയുന്നത്. പല സിനിമകളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടും അവസാന സമയത്ത് തഴയപ്പെടുന്നു എന്നാണ് താരം ഇതിന്റെ കൂടെ ചേർത്ത് പറയുന്നുണ്ട്.

” കുറേ ദിവസങ്ങളായി പല സിനിമയിൽ നിന്നും എന്നെ അവഗണിക്കപ്പെടുന്നു. ചില ആൾക്കാർ പറയും, ഓക്കെ… നിന്നെ പിന്നീട് ഞങ്ങൾ ബന്ധപ്പെടാം.. പക്ഷേ പിന്നീട് അവർ എന്നെ വിളിക്കാറില്ല. പക്ഷേ ഇവിടെയൊക്കെ ഞാൻ എന്തുകൊണ്ടാണ് റിജക്റ്റ് ചെയ്യപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല” എന്നാണ് താരം ഈ വിഷയത്തിൽ സംസാരിക്കുന്നത്.

ഹിന്ദിയിലും കന്നടയിലും ആയി ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തെ, പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് ‘ഭദ്ര’ എന്ന കന്നഡ സിനിമയിലെ പ്രധാനവേഷം തിരഞ്ഞെടുത്തതോട് കൂടിയാണ്. ചെയ്ത സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

അഭിനയം എന്ന കലയോടൊപ്പം തന്നെ അസിസ്റ്റന്റ് കോറിയോഗ്രാഫർ ആയും താരം ജോലി ചെയ്തിട്ടുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും താരം വളരെ മികവിലാണ് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ നിന്ന് താരത്തെ തടയപ്പെടുന്നു പല സിനിമകളിലും നേരത്തെ ക്ഷണം ലഭിച്ചിട്ടും പിന്നീട് അവഗണിക്കപ്പെടുന്നു എന്ന ഈ വാർത്തയും പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാനുള്ള കാരണം.

Daisy
Daisy
Daisy
Daisy
Daisy
Daisy
Daisy
Daisy
Daisy