നടിയായും മോഡലായും തിളങ്ങിയ താരമാണ് പൂനം ബജ്‌വ. 2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് അവസരം ലഭിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട്.
തന്റെ പഠനകാലത്തു തന്നെ മോഡലിംഗിനോട് അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഒരു ഡയറക്ടർ താരത്തെ കണ്ടു ഇഷ്ടപ്പെട്ടു സിനിമയിലേക്ക് ക്ഷണിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം മികവുള്ള അഭിനയവും താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ് മേഖലയിൽ താരത്തെ നിലയുറപ്പിക്കുന്നത്.
തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ ഇത്രത്തോളം താരത്തിന് മികച്ച പ്രേക്ഷക പിന്തുണ നിലനിർത്താൻ കഴിഞ്ഞു.
മലയാളം കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. 2006 ൽ പുറത്തിറങ്ങിയ ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി കന്നഡയിലും രണ്ടു വർഷത്തിനു ശേഷം 2008 ൽ താരം ആദ്യമായി തമിഴിലും താരം അഭിനയിച്ചു. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.
മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന സിനിമയിലെ താരത്തിന്റെ വേഷം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ .ഇതിനോടകം മലയാളികൾക്കിടയിലും താരം ഒരുപാട് ആരാധകരെ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകരുണ്ട്.
അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് ആണ് വൈറലാവുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഈയടുത്തായി നിരന്തരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.
കൂടുതലും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നു എന്ന അഭിപ്രായം പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.