സുന്ദരി പ്രിയ വാര്യരോടൊപ്പം സെൽഫി എടുക്കണോ.. പൈസ ഉണ്ടെങ്കിൽ നടക്കും.. വീഡിയോ കാണാം👉👉 VIDEO

in Entertainments

കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചുകൊണ്ടുള്ള ഒരൊറ്റ വീഡിയോ എഫക്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത.

നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പ്രിയ. മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ സുഹൃത്തുക്കൾ താരത്തെ പ്രാങ്ക് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തോടൊപ്പം ഫോട്ടോ എടുക്കാൻ 200 രൂപ ചാർജ് എന്നെഴുതിയ പ്ലക്കാർഡ്സ് താരത്തിന്റെ അടുത്ത് വെക്കുകയും, ഒരു പ്രാങ്ക് എന്ന നിലയിൽ താരത്തെ വട്ടം കറക്കുകയും ചെയ്യുകയായിരുന്നു സുഹൃത്തുക്കൾ. താരം വളരെ രസകരമായാണ് ഇതിനെ നേരിട്ടത്. താരതോടൊപ്പം സെൽഫി എടുക്കാൻ വന്ന ആൾക്കാരെ നിരാശപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. ഫോട്ടോ എടുക്കാൻ അവരെ സമ്മതിക്കുകയും ചെയ്തു.

ഒമർ ലുലു സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ് എന്ന സിനിമയിൽ പ്രിയ വാര്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലൂടെ താരം ദേശീയ തലത്തിൽ വരെ അറിയപ്പെട്ടു. ഈ സിനിമയിൽ താരം അഭിനയിച്ച ഒരു ഗാനത്തിന് 97 മില്ല്യൺ വ്യൂസ് ആണ് ലഭിച്ചത്.

നിതിൻ, റാകുൽ പരീത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്. വിഷ്ണുപ്രിയ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്നതാണ് അവസാനം വന്ന വാർത്ത.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*