
ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ താരമാണ് സംയുക്ത മേനോൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളത്തിന് പുറമെ തമിഴ് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2016 ൽ ചെറിയ വേഷം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം പിന്നീട് 2018 മുതൽ സിനിമയിൽ സജീവസാന്നിധ്യമായി. മലയാളത്തിലെ പല യുവ നടൻ മാരുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഒരു അറിയപ്പെട്ട മോഡൽ ആയതോടുകൂടി താരം പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട് അതൊക്കെ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട് താരം നടത്തിയിട്ടുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തിയ താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ അടുത്ത് താരം തന്റെ ഇഷ്ട വസ്ത്രധാരണത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സാരി ഉടുക്കുതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ഷോർട്ട് ധരിക്കുന്നതിൽ ആണ് എന്ന് താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി.



2016 ൽ പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തി. ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ തീവണ്ടിയിലെ താരത്തിന്റെ അഭിനയമാണ് ഏവരെയും ആകർഷിച്ചത്. കളരി എന്ന സിനിമയിൽ തേൻമൊഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.



ഒരു എമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, വെള്ളം, വോൾഫ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഗാലിപാട്ട ടു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്. ജെൻക എന്ന മലയാള ഷോർട്ട് ഫിലിമിൽ താരം അഭിനയിച്ചിട്ടുണ്ട്. 2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് താരത്തെ തേടി എത്തിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഇനിയും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല.








