ഉസ്താദ് ഹോട്ടലിലെ മൗലവിന്റെ മകൾ തന്നെയല്ലേ ഇത്? താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

in Uncategorized

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് മാളവിക നായർ. തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളും നാച്ചുറൽ ആയ അഭിനയവും ആണ് താരം അതിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ.

മലയാളത്തിലെ വിജയകരമായ ഒരു ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ഉസ്താദ് ഹോട്ടലിലൂടെ താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. സിനിമയിൽ ദുൽഖർ സൽമാൻ, തിലകൻ, നിത്യ മേനോൻ, സിദ്ദീഖ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്..

അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ഈ സിനിമ കേരളക്കരയിൽ സൃഷ്ടിച്ച തരംഗം ചെറുതല്ല. തികച്ചും ഫാമിലി എന്റർടൈൻമെന്റ് ആയിരുന്നു സിനിമ. ദുൽഖർ സൽമാനിന്റെ കരിയർ ബ്രേക്ക്‌ സിനിമ കൂടിയാണിത് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ആ സിനിമയിലൂടെ സിനിമ അഭിനയ മേഖലയിലേക്ക് അരങ്ങേറാൻ സാധിച്ചത് താരത്തിന് ഭാഗ്യമായി കരുതാം.

സിനിമയിൽ ക്ലൈമാക്സിൽ തിലകന്റെ ചെറുപ്പകാലം എടുത്തു കാണിക്കുന്നുണ്ട്. തിലകന്റെ ഭാര്യ അതായത് ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായ ഫെയ്സിയുടെ അമ്മൂമ്മയുടെ ചെറുപ്പത്തിലെ കഥാപാത്രം അവതരിപ്പിച്ചത് മാളവിക നായർ ആയിരുന്നു. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയിലെ ശ്രദ്ധേയമായ ഒരു ഭാഗമായിരുന്നു അത്.

എന്നാൽ ആ പഴയ വാതിൽ ചാരി നിൽക്കുന്ന കൊച്ചു കുട്ടി ആയിട്ടല്ല ഇപ്പോൾ മാളവിക നായർ എന്ന അഭിനേത്രി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപെട്ടിരിക്കുകയാണ് ആരാധകൻ. താരം അതീവ സുന്ദരിയായാണ് ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോളോവേഴ്സും ആരാധകരും താരത്തിനുണ്ട്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. പിന്നീട് കർമ്മയോദ്ധ, പുതിയ തീരങ്ങൾ, ബ്ലാക്ക് ബട്ടർഫ്ലൈ, പകിട എന്ന് തുടങ്ങി ഒട്ടനവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം അനായാസം കൈകാര്യം ചെയ്തു. ഇതുവെച്ച് വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകരുടെ പ്രിയം ആണ് താരം നേടിയത്.

കുക്കു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. യെവടെ സുബ്രഹ്മാന്യം ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. അതിനെ തുടർന്ന് തെലുങ്ക് ഭാഷയിൽ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.

Malavika
Malavika
Malavika
Malavika
Malavika
Malavika

Leave a Reply

Your email address will not be published.

*