
സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



2009 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിലൂടെയാണ് ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏത് വേശം നൽകിയാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ അഭിനയമികവ് ഏറെ പ്രശംസനീയമാണ്. ചില സിനിമകളിലെ താരത്തിനന്റെ അഭിനയം ഏവരേയും അത്ഭുതപ്പെടുത്തി എന്നതിൽ സംശയമില്ല. ബോൾഡ് ആറ്റിട്യൂട് ലേഡി ക്യാരക്ടർ ചെയ്യുന്നതിൽ താരം മുന്നിട്ടുനിൽക്കുന്നു.



സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് & ബോർഡ് വേഷത്തിലാണ് കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം.
“ലോകത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന് പെണ്ണ് തിരിച്ചറിയുന്ന സമയത്ത്, സ്വയം സന്തോഷം കണ്ടെത്താൻ അവൾ ശ്രമിക്കും.” എന്ന അമേരിക്കൻ എഴുത്തുകാരിയായ Glennon Doyle ന്റെ കോട്ട് ആണ് ക്യാപ്ഷൻ ആയി നൽകിയത്.



2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം വീര ശേഖരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ ശ്രദ്ധ പിടിച്ചു പറ്റി.



2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പൃഥ്വിരാജ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ആടുജീവിതം എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമക്ക് പുറമെ വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.










