നടി ഡാൻസർ മോഡൽ ജിംനാസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നിധി അഗർവാൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കാര്യത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നില കൊള്ളുന്നത്.
2017 ലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബാല്ലറ്റ്, കതക്, ബെല്ലി ഡാൻസ് എന്നീ ഡാൻസ് വിഭാഗത്തിൽ നല്ല പരിശീലനം നേടിയിട്ടുണ്ട്. മോഡൽ രംഗത്തും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ആണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 12 മില്യൺ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. നന്ദിത തിരണി എന്ന ഫാഷൻ ഡിസൈനർ ഒരുക്കിയ വസ്ത്രം ധരിച്ചാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ കീറാൻ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
ഷബീർ ഖാൻ സംവിധാനം ചെയ്ത് ടൈഗർ ശ്രോഫ്, നവാസുദ്ദീൻ സിദ്ദീഖി തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ മുന്ന മിഖായേൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിൽ ഈ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പിന്നീട് താരം തമിഴിലും തെലുങ്കിലും സജീവമായി.
2018 ൽ നാഗചൈതന്യ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സവ്യ സച്ചി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചിമ്പു നായകനായി പുറത്തിറങ്ങിയ ഈശ്വരൻ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഭൂമി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. SIIMA അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. Asian Academy of Film & Television ൽ താരത്തെ ബഹുമതി സൂചകമായി മെമ്പർ ഷിപ് നൽകിയിട്ടുണ്ട്.