ഇന്ന് സിനിമ കാണുന്നവരിൽ അധികവും അഭിനേതാക്കളുടെ ആരാധകരായിരിക്കും. സിനിമ മേഖലയിൽ ഉള്ളവർക്ക് കടുത്ത ആരാധകർ കൂടുതലായതിനും ഇവരോട് ആരാധന മൂത്ത് അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ഡൈ ഹാർഡ് ഫാൻസിന്റെ ഒരുപാട് സംഭവങ്ങൾ നാം ദിവസേന കേൾക്കുന്നതിനും പിന്നിൽ ഇത് തന്നെയാണ് കാരണം.
സിനിമയിൽ അഭിനയിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രത്തെ വളരെ മികവിൽ അഭിനയിക്കുന്നത് കൊണ്ടും ആ വേഷത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടും തന്നെയാണ് ഒരുപാട് വലിയ ആരാധക വൃന്ദം ഓരോരുത്തർക്കും ഉണ്ടാകുന്നത്. ആ ഇഷ്ടമാണ് ആരാധനയിലേക്ക് വഴിവെക്കുന്നത്.
നന്നായി അഭിനയിച്ച നടീ നടന്മാരോട് മനസ്സിൽ സ്നേഹം വെക്കുന്നതിന് പകരം ആരാധന കൊണ്ട് ചെയ്യുന്നത് എന്താണെന്നു പോലും അറിയാത്ത അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. നടിമാരോട് ആരാധന മൂത്ത് പൊതു സ്ഥലങ്ങളിൽ കയറി പിടിക്കുക, രാത്രി വീടുകളിൽ അതിക്രമിച്ചു കയറുക, ഇഷ്ട തരാങ്ങൾ മരിച്ചപ്പോൾ കൂടെ ജീവൻ കൊടുത്ത ചരിത്രം വരെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ടവറുടെ പേരിൽ അമ്പലങ്ങൾ പണിത്, അവരുടെ പ്രതിഷ്ഠ സ്ഥാപിച്ചതും വാർത്തകളിൽ പലപ്പോഴും കണ്ടിട്ടുണ്ട്. തമിഴ് സൂപ്പർ നടിമാരായ കുഷ്ബു, നയൻ താരാ തുടങ്ങിയവരുടെ പേരിൽ മുമ്പ് അമ്പലം പണിതത് ചരിത്രമായിരുന്നു. ഇപ്പോൾ ആ രൂപത്തിലൊരു വാർത്തക്യാണ് പുറത്തു വന്നിരിക്കുന്നത്. പക്ഷെ ഇതല്പം അത്ഭുതം പകരുന്നതാണ്.
വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിൽ താരംഗമായി മാറിയ നിധി അഗർവാലിന്റെ പ്രതിമയാണ് താരത്തിന്റെ ചില തമിഴ്, തെലുങ്കു ആരാധകർ ചെന്നൈയിൽ ഇപ്പോൾ പണിതിരിക്കുന്നത്. താരത്തിന്റെ പ്രതിഷ്ഠ സ്ഥപിച്ച് അതിൽ പാലഭിഷേകം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.
പിന്നീട് ചില ആരാധകരാണ് താരത്തെ ഈ വിവരം അറിയിച്ചത്. ഹൈദരാബാദ് കാരിയായ താരം മുന്ന മിഖായേൽ എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. സവ്യസാച്ചി യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഭൂമി, ഈശ്വരൻ എന്നീ തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സിനിമകളിലെ അഭിനയം ആരാധകരിൽ ഉണ്ടാക്കിയ തരംഗം അറിഞ്ഞ അത്ഭുതത്തിലാണ് ഇപ്പൾ താരം പോലും.