ഇത് നമ്മുടെ ഷംന കാസിം തന്നെയാണോ😳 തെലുഗ് സിനിമയിൽ “സുന്ദരി”യായി താരം.. ചിത്രം ആമസോൺ പ്രൈമിൽ…. Trailer കാണാം….👌

in Entertainments

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലും അറിയപ്പെടുന്ന താരം ഒരു മോഡലും ഡാൻസറും കൂടിയാണ്. ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത് പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ റിയാലിറ്റി ഷോയെ തുടർന്ന് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

2004 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ വെബ് സീരിസുകളിലും ടെലിവിഷൻ ഷോകളിലും താരം സജീവസാന്നിധ്യമാണ്.. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ തെലുങ്ക് സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തനിക്ക് ഏത് വേഷവും ചെയ്യാൻ കഴിയും എന്ന് വിളിച്ചോതുകയാണ് താരം ഈ സിനിമയിലൂടെ. വളരെ മികച്ച രീതിയിൽ ആണ് ട്രെയിലർ പുറത്തുവന്നിട്ടുള്ളത്. ഒരുപക്ഷേ ഷംന കാസിമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വേണം ഈ സിനിമയിൽ പറയാൻ.

സുന്ദരി എന്ന സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ആവുന്ന ഈ സിനിമയിൽ സുന്ദരി എന്ന കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രം ആണ് സുന്ദരി. കല്യാണശേഷം സുന്ദരി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. ഏതായാലും ട്രെയിലർ പൊളിച്ചിട്ടുണ്ട്.

2004 ൽ കമൽ സംവിധാനം ചെയ്ത് അമൃത പ്രകാശ് ലാലു അലക്സ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംന കാസിം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് എട്ടോളം മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം തിളങ്ങി. 2007 l👍ശ്രീഹരി നായകനായി പുറത്തിറങ്ങിയ ത്രില്ലർ സിനിമയായ ‘ ശ്രീ മഹാലക്ഷ്മി’ യിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

2008 ൽ മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ മധുമിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. തൊട്ടടുത്തവർഷം ജോസ് എന്ന സിനിമയിലൂടെ കന്നടയിലും താരം പ്രത്യക്ഷപ്പെട്ടു. പല സിനിമകളിൽ ഐറ്റം ഡാൻസിലും, സ്പെഷ്യൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണാ മൂച്ചി, നവരസ എന്നീ വെബ് സീരീസ്കളിലും താരം പ്രത്യക്ഷപ്പെട്ടു.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Leave a Reply

Your email address will not be published.

*