ചുരുങ്ങിയ സമയം കൊണ്ട് കന്നട സിനിമ ഇൻഡസ്ട്രിയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സഞ്ജന ആനന്ദ്. താരത്തെ സിനിമയിലുള്ള വളർച്ച ആരും കൊതിക്കുന്ന ഒന്നാണ്. 2019 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമിപ്പോൾ കന്നഡ സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ തരത്തിൽ സാധിച്ചു.
തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. കന്നഡ സിനിമയിലാണ് താരം സജീവമായി നിലകൊള്ളുന്നത്. സിനിമയിൽ സജീവമായിട്ടുള്ള താരം വെബ് സീരീസിലും തന്റെ കഴിവ് തെളിയിക്കാൻ പോവുകയാണ്.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നത്. സാരിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
2019 ൽ പുറത്തിറങ്ങിയ കെമിസ്ട്രി ഓഫ് കാര്യപ്പാ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതേവർഷംതന്നെ മലേബില്ല് എന്ന കന്നഡ സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. കൊറോണ കാരണം നീട്ടിവെച്ച് പിന്നീട് 2021 ൽ റിലീസ് ചെയ്ത കുഷ്ക എന്ന കന്നഡ സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.
പ്രശസ്ത സംവിധായകനും പ്രൊഡ്യൂസറും സിനിമാട്ടോഗ്രാഫർ കൂടിയായ വിക്രം യോഗനന്ദ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഹണിമൂൺ എന്ന വെബ് സീരിസിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. കന്നഡ സൂപ്പർസ്റ്റാർ ദുനിയ വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന സലഗ എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. ദുനിയ വിജയ് തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതും.
പ്രശസ്ത സംവിധായകൻ അജയ് രാവ് സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന ഷോക്കിവാല എന്ന സിനിമയും, ക്ഷത്രിയ എന്ന സിനിമയും പുറത്ത് ഇറങ്ങാൻ പോകുന്നതേയുള്ളൂ. ആധുരി ലവ് എന്ന സിനിമയിൽ താരത്തെ കാസ്റ് ചെയ്തിരുന്നു. പക്ഷെ ഷെഡ്യൂൾ പ്രശ്നം മൂലം അതിൽ നിന്ന് ഒഴിവായി. കന്നട സിനിമയിലെ ഭാവി താരമെന്നാണ് സിനിമ വിദഗ്ധർ താരത്തെ വിശേഷിപ്പിക്കുന്നത്.