
മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കുന്നവരിൽ ഒരുപാട് പേരാണ് അഭിനയ മേഖലയിലേക്ക് വരികയും നിറഞ്ഞ കൈയടിയോടെ ഒരുപാട് സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നത്. മോഡലിംഗ് രംഗത്ത് സജീവമായതു കൊണ്ട് തന്നെ ഒരുപാട് ആരാധക വൃന്ദം ആദ്യം തന്നെ ഉണ്ടാകും പിന്നെ മികച്ച സിനിമകൾ കൂടെ ആകുമ്പോൾ ആരാധകരുടെ എണ്ണത്തിൽ അതിരുണ്ടാകില്ല.



ഇത്തരത്തിൽ മോഡലിംഗ് മേഖലയിൽ സജീവമായതിനു ശേഷം അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കയദു ലഹർ. മോഡലിംഗ് മേഖലയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. മനുരാജ്ഞൻ രവിചന്ദ്രൻ നായകനായ കന്നഡ സിനിമ മുകിൽപെട്ടെ എന്ന സിനിമയിലൂടെ ആണ് പിന്നീട് താരം അഭിനയം ആരംഭിക്കുന്നത് വളരെ പെട്ടെന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടാൻ താരത്തിന് കഴിഞ്ഞു.



ഐ പ്രേം യു എന്ന മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും ഈ സിനിമ അഭിനയത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. ടൈംസ് മാഗസിന്റെ 2018 ൽ “ഫ്രഷ് ഫേസ് ” അവാർഡ് ജേതാവാണ് കൂടിയാണ് താരം എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. മികച്ച അഭിനയം തന്നെയാണ് എല്ലായിടങ്ങളിലും താരത്തെ പ്രശസ്തയാക്കിയത്.



മഹാരാഷ്ട്രായിലെ പൂനെയാണ് താരത്തിന്റെ ജന്മ സ്ഥലം. എങ്കിലും മലയാളികൾക്കിടയിലും ഇനി താരത്തിനെ ആരാധകർ കൂടുവാൻ പോകുകയാണ്. കാരണം വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള സിനിമയുടെ നായികയായി ലോഹരിനെയാണ് പ്രഖ്യാപിചിരിക്കുന്നത്. സിജു വിൽസന്റെ നായികയാണ് താരം പ്രത്യക്ഷപ്പെടുന്നത്.



ഈ ചരിത്ര സിനിമയിലൂടെ താരം മലയാള സിനിമ ലോകതും അൽഭുതം ആവുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ. കാരണം ഓരോ കഥാപാത്രങ്ങളെയും താരം മികച്ച രൂപത്തിലാണ് ഇത്രത്തോളം അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്ന് ലഭിക്കുമെന്ന് അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പ്രേക്ഷകപ്രീതി ആണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.



കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ബീച്ചിൽ വെച്ച് പകർത്തിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരുന്നു.










