
മലയാളത്തിലെ മുൻനിര നടിമാരിൽ പ്രമുഖയാണ് കനിഹ. ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം പൂർത്തീകരിച്ചതിന് ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിച്ചത്.



സൗന്ദര്യത്തിനും സിനിമയിലെ മികച്ച അഭിനയത്തിനും അപ്പുറം താരം പിന്നണി ഗാന രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അഭിനയം പോലെ തന്നെ പഠനവും താരം നിഷ്പ്രയാസം കൈകാര്യം ചെയ്യും. മലയാളത്തിലെ മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് താരം വളരെ പെട്ടെന്ന് ഉയർന്നുവന്നു.



മികച്ച അഭിനയ വൈഭവവും സിനിമാ മേഖലയിൽ തന്നെയുള്ള മറ്റു കഴിവുകളും താരത്തെ അതിന് സഹായിച്ചു എന്ന് വേണം പറയാൻ. താരത്തെ മിസ്സ് മധുരമായി തിരഞ്ഞെടുക്കുകയും മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സൗന്ദര്യ മത്സരങ്ങൾക്ക് ഇടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്.



ആദ്യം അഭിനയിച്ചതും അദ്ദേഹത്തിന്റെ സിനിമ ഫൈവ് സ്റ്റാറിൽ ആയിരുന്നു. എങ്കിലും ശ്രദ്ധേയമായ വേഷം അണ്ണവുരു എന്ന സിനിമയിലെയായിരുന്നു. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്.



വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ. ഇതുവരെ ജയിക്കുന്ന നിന്നും വ്യത്യസ്തമായി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഇനിയുള്ള സിനിമകളിലും താരത്തിനെ ഭാഗത്തു നിന്നും ലഭിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എല്ലാം താരം സജീവമായി ഇടപെടാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരം പങ്കു വച്ച വിശേഷങ്ങളും പോസ്റ്റുകളും ആരാധകർക്കിടയിൽ തരംഗം ആകുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുള്ളത്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു വർക്കൗട്ട് വീഡിയോ ആണ്. താരം വീഡിയോക്ക് നൽകിയ ക്യാപ്ഷൻ മറ്റുള്ളവരെ കൂടെ വർക്കൗട്ട് ചെയ്യാൻ പ്രചോദനമേകുന്ന തരത്തിലാണ്. ബോക്‌സ് ജമ്പ് നടത്തുന്ന കനിഹയെയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. എന്തായാലും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.










