ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ച്കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാർ ഉണ്ട്. കേവലം ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരാണ് പലരും. ഇത്തരത്തിലുള്ള ഒരു കലാകാരിയാണ് കാർത്തിക മുരളീധരൻ.
കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ ഇപ്പോൾ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. നടിയെന്ന നിലയിൽ മോഡൽ എന്ന പേരിലും അറിയപ്പെടുന്ന താരം പ്രശസ്ത സിനിമാട്ടോഗ്രാഫർ സി വി മുരളീധരന്റെ മകളാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നത് ആണെങ്കിലും തന്റെ സ്വന്തം കഴിവുകൊണ്ട് സിനിമയിൽ നിലനിൽക്കാൻ താരത്തിന് സാധിച്ചു.
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോഡി ഫ്ലെക്സിബിളിടി എന്നാണ് താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. Vogue india ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്.
2017 ൽ ഷെബിൻ ഫ്രാൻസിസ് എഴുതി അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ദുൽഖർ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കോമ്രേഡ് ഇൻ അമേരിക്ക ( cia) യിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയിലെ, “സാറ മേരി കുര്യൻ നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല” എന്ന ദുൽഖർ സൽമാന്റെ ഡയലോഗ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പിന്നീട് 2018 ൽ ജോയ് മാത്യു എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അങ്കിൾ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ശ്രുതി. ആ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ഈ രണ്ടു സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.