
വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ യുവ അഭിനേത്രിയാണ് റെബ മോണിക്ക ജോൺ. ജേക്കബിനെ സ്വർഗ്ഗ രാജ്യം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓരോ വേഷത്തിലൂടെയും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ ആകർഷണീയമായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. അതുകൊണ്ട് തന്നെയാണ് തുടക്കം മുതലുള്ള ആരാധകരുടെ എണ്ണവും അതുപോലെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇതുവരെയും നിലനിർത്തുന്നത്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ ആണ് താരം എപ്പോഴും ശ്രദ്ധിക്കാറുള്ളത്.



വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന സിനിമ 2016ലാണ് പുറത്തിറങ്ങുന്നത്. ഈ സിനിമയിലെ ചിപ്പി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അത്തരത്തിൽ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്ന വേഷങ്ങളാണ് ഓരോ സിനിമയിലും താരത്തിന് ലഭിച്ചത് എന്നും എടുത്തു പറയേണ്ടതു തന്നെയാണ്.



പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന നീരജ് മാധവ് നായകനായി എത്തിയ സിനിമയിലെ ടീന എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകർ പിന്തുണ നേടിക്കൊടുത്ത റോളായിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ബിഗിൽ, ഫോറൻസിക് എന്നിവയാണ് താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ മറ്റു സിനിമകൾ.



സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം സുപരിചിതയാണ്. 2013 ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ താരത്തിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. വളരെയധികം പ്രേക്ഷക പിന്തുണ നേടി തന്നെയാണ് താരത്തിന്റെ മുന്നോട്ടുള്ള വഴികൾ.



സിനിമാ അഭിനയ രംഗത്ത് സജീവമായതു പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സർവ്വ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇപ്പോൾ താരത്തിന് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.










