
കിക്ക് ബോക്സർ എന്ന നിലയിൽ കരിയർ ആരംഭിച്ച് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് രീതിക സിംഗ്. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മുൻ മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് ആയ താരമിപ്പോൾ സിനിമയിലാണ് സജീവമായിട്ടുള്ളത്.



2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച താരം പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിലും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. 2016 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. നടി എന്നതിലുപരി ഒരു മോഡലും കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.



അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. അനിത കമരാജ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ പകർത്തിയ ഫോട്ടോകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട തരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



സ്പോർട്സ് രംഗത്ത് തിളങ്ങിനിന്ന താരം ആദ്യമായി അഭിനയിച്ചത് ഒരു സ്പോർട്സ് ഫിലിമിൽ ആണ് എന്നുള്ളതാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണം. പ്രശസ്ത സംവിധായക സുധ കൊങ്കര എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇറുതി സൂട്രൂ വിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ പിന്നീട് ഹിന്ദിയിലും പുറത്തിറങ്ങി.



ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ദേശീയ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. നാഷണൽ ഫിലിം സ്പെഷ്യൽ ജൂറി അവാർഡ് താരത്തിന് ഈ സിനിമയിലെ അഭിനയത്തിന് ലഭിച്ചു. വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഗുരു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിൽ തനിക്ക് റൊമാന്റിക് വേഷങ്ങളും ചേരുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.










