പുതിയ തെലുങ്കു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അനുപമ പരമേശ്വരൻ നടത്തിയ കിടിലൻ എൻട്രി;വീഡിയോ കാണാം..!

in Entertainments

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻപോളി പ്രധാനവേഷത്തിൽ തിളങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ പ്രേമത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചു.

2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന കാര്യം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം.

ഇപ്പോൾ താരത്തിന്റെ സമയമാണ്. സൗത്ത് ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രിയൽ നിന്നും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമയുടെ ഓഡിയോ ലോഞ്ച് വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുതിയ തെലുങ്ക് സിനിമയായ റൗഡി ബോയ്സിന്റെ ഓഡിയോ ലോഞ്ച് ൽ പങ്കെടുത്ത അനുപമയുടെ ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്.

ബ്ലാക്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. താരം വേദിയിൽ നിറഞ്ഞ ആടുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്റെ സഹ താരങ്ങളോടൊപ്പം വേദിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട അനുപമയുടെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മേരി ജോർജ് എന്ന കഥാപാത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം സൗത്ത് ഇന്ത്യയിൽ പെട്ടെന്നുതന്നെ അറിയപ്പെട്ട നടിയായി മാറി. 2016 ൽ സാമന്ത തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ അ ആ ലൂടെ താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു. ധനുഷ് നായകനായി പുറത്തിറങ്ങിയ പൊളിറ്റിക്കൽ സിനിമയായ കോടിയിൽ ആണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്.

ജോമോന്റെ സുവിശേഷങ്ങൾ കൃഷ്ണ അർജുന യുദ്ധം, തേജ് ഐ ലവ് യു മണിയറയിലെ അശോകൻ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. കന്നട പവർ സ്റ്റാർ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ നടസാറവ്വബോമ യാണ് താരം അഭിനയിച്ച ഏക കന്നട സിനിമ. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Anupama
Anupama
Anupama
Anupama

Leave a Reply

Your email address will not be published.

*