കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തെലുങ്ക് സിനിമാ താരം നാഗചൈതന്യയും സൗത്ത് ഇന്ത്യൻ സൂപ്പർ താരം സാമന്തയുടെയും വിവാഹമോചന വാർത്ത. ഇരുവരും പരസ്പരം അറിഞ്ഞു കൊണ്ട് ജീവിതം വേർപ്പെടുത്തുകയായിരുന്നു. ആരാധകരെ ഞെട്ടിക്കുന്ന രൂപത്തിലാണ് ഈ വാർത്ത പുറത്തുവന്നത്.
കല്യാണം കഴിഞ്ഞ കുറച്ച് വർഷങ്ങൾ മാത്രമേ ഇവർ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. ഒരു പാട് ദിവസത്തെ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത ആരാധകരെ അറിയിക്കുകയുണ്ടായി. സൗത്ത് ഇന്ത്യൻ സിനിമ ലോകം വളരെ അത്ഭുതത്തോടെയാണ് ഈ വാർത്ത കേട്ടത്. സിനിമാ ലോകത്തുള്ള പ്രമുഖർ ആരും ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം.
രണ്ടുപേരും പരസ്പര ബഹുമാനത്തോടു കൂടി ഇൻസ്റ്റാഗ്രാമിൽ വിവാഹമോചന വാർത്ത പങ്കുവെക്കുകയുണ്ടായി. അതിൽ അവർ ആരാധകരോട് ഞങ്ങളുടെ പ്രൈവസിയിൽ ഇടപെടരുത് എന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രമുഖ താരങ്ങൾ ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല. പക്ഷേ ബോളിവുഡ് താരം കങ്കണ റണാവത് വിഷയത്തിൽ തുറന്നു സംസാരിച്ചിരുന്നു.
അമീർഖാൻ നായകനായി പുറത്തിറങ്ങുന്ന ഒരു സിനിമയിൽ നാഗ ചൈതന്യ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് വിവാഹമോചനം നടന്നത് എന്നാണ് വാർത്ത. ഇതിനെത്തുടർന്നാണ് കൺകണ ഒരു പ്രസ്താവന പുറത്തിറക്കിയത്.
” ചില ആൾക്കാർ പെണ്ണുങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കും. പിന്നീട് വസ്ത്രങ്ങൾ മാറുന്നതുപോലെ അവരെ മാറ്റുകയും ചെയ്യും. എന്നിട്ട് ഇനിമുതൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന നാടകം നടത്തും. ഇവിടെ പുരുഷന്മാർ സേഫ് ആണ്. സ്ത്രീകളാണ് ഇരയാകുന്നത്. ബാക്കിയുള്ളവർ സ്ത്രീകളുടെ ഭാഗത്തു നിൽക്കാതെ പുരുഷന്മാരെ സപ്പോർട്ട് ചെയ്തു സംസാരിക്കും”എന്ന പ്രസ്താവനയായിരുന്നു കങ്കണ പുറത്തു പറഞ്ഞത്.
ആ സമയത്ത് ഇതിനെതിരെ സാമന്ത ഒന്നും പ്രതികരിച്ചിരുന്നില്ല. പക്ഷേ ഈ അടുത്തായി ഇൻസ്റ്റാഗ്രാമിൽ കങ്കണ റണാവത് തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനെ താഴെ സാമന്ത ഒരു കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോയുടെ കമന്റ് ആയി തീ ഇമോജി ആണ് താരം രേഖപ്പെടുത്തിയത്. തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന താരത്തിന് സപ്പോർട്ട് നൽകുന്ന രൂപത്തിലാണ് സാമന്ത കമന്റ് രേഖപ്പെടുത്തിയത്.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ നേടിയെടുത്ത താരമാണ് കങ്ങനാ രണ്വത്. അതേ അവസരത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് സാമന്ത. രണ്ടുപേരും അഭിനയ ജീവിതത്തിൽ ഒരുപാട് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമാലോകത്ത് സജീവസാന്നിധ്യമായി രണ്ടുപേരും നിലനിൽക്കുന്നു.