തൊണ്ണൂറുകളിലെ ഹിന്ദി സിനിമകളിൽ സജീവമായി നിലനിന്നിരുന്ന താരമാണ് മഹിമ ചൗധരി. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്തും ടെലിവിഷൻ കമർഷ്യൽ രംഗത്തും സജീവമായി താരം നിലനിന്നിരുന്നു. 1996 മുതൽ 2006 വരെ താരം സിനിമാലോകത്ത് സജീവമായിരുന്നു. പിന്നീട് കല്യാണ ശേഷം സിനിമയിൽ നിന്ന് താരം വിട്ടുനിന്നു. 2013 ൽ വിവാഹമോചന ശേഷം താരം വീണ്ടും സിനിമയിലേക്ക് കടന്നു വന്നു. 2016 ലാണ് അവസാനമായി താരം സിനിമയിൽ അഭിനയിച്ചത്.
7 വർഷത്തെ വിവാഹജീവിതം ആണ് താരം അവസാനിപ്പിച്ചത്. ഇതിനു ശേഷം താരം തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായി. സിനിമയിൽ സജീവമായ സമയത്തും അതുകഴിഞ്ഞ് വിവാഹമോചന ശേഷവും താൻ നേരിട്ട് അനുഭവങ്ങളെക്കുറിച്ച് താരം ഈ അടുത്ത് മനസ്സുതുറന്നത്. ചില ആളുകളുടെ മനോഭാവത്തെ കുറിച്ചാണ് താരം ഇവിടെ പറഞ്ഞുവരുന്നത്.
താരത്തെ പോലോത്ത ഒരുപാട് കലാകാരി കളുടെ ജീവിതത്തെ ഇല്ലാതാക്കിയത് ഇത്തരത്തിലുള്ള ചിലരുടെ മനോഭാവമാണ് എന്ന് താരം പറയുന്നുണ്ട്. മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചാണ് താരം ഇവിടെ പറഞ്ഞു വരുന്നത്. തന്റെ കാലത്ത് നടിയെന്ന നിലയിൽ ആരെങ്കിലും സിനിമാ ലോകത്തേക്ക് കടന്നു വന്നാൽ പിന്നീട് അവരുടെ പിന്നാലെ ആയിരിക്കും മാധ്യമങ്ങൾ.
നടിമാർ കല്യാണം കഴിക്കുന്നതിനും അവർക്ക് കുട്ടികൾ ഉണ്ടാക്കുന്നതിലും മാധ്യമങ്ങൾക്ക് വിരോധമായിരുന്നു. നടിമാർ എന്നും കന്യകമാർ ആയിരിക്കണം എന്ന ധാരണയാണ് മാധ്യമങ്ങൾക്ക്. ഇനി അഥവാ ആരെങ്കിലും വിവാഹം കഴിച്ചാൽ പിറ്റേന്ന് പത്രത്തിൽ വരുന്ന വാർത്ത ‘ആ നടിയുടെ കരിയർ അവസാനിച്ചു’ എന്നാണ്. പക്ഷേ ഇപ്പോൾ ഈ ഒരു അവസ്ഥയിൽനിന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഇപ്പോൾ നടിമാർ മുന്നിട്ടു നിൽക്കുകയാണ്. പ്രായം നടിമാർക്ക് ഒരു വിഷയമല്ല എന്ന ചിന്ത ഇപ്പോൾ സിനിമാലോകത്ത് നിലനിൽക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് സമൂഹത്തിൽ നല്ല അംഗീകാരങ്ങളും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. കല്യാണം കുട്ടികൾ തുടങ്ങിയവ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.
1997 ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ പരദേശി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിച്ചു. തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.