എജ്ജാതി മാറ്റം 🥰👌.. ഫറ ശിബ്‌ലയുടെ പുത്തൻ മേകോവർ കണ്ട് ഞെട്ടി ആരാധകർ 👌🥰

in Entertainments

സിനിമകൾ പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ജീവിത ഗന്ധിയായ കഥകൾക്കും നാച്ചുറലായ അഭിനയ മുഹൂർത്തങ്ങൾക്കും തിയ്യേറ്ററുകളിൽ വൻ കരഘോഷം ഉണ്ടാകുന്നതും സിനിമകളിലെ ചെറിയ വേഷങ്ങൾ ചെയ്തവരെ പോലും പ്രേക്ഷകർ ഓർത്തിരിക്കുന്നതും അത് കൊണ്ട് തന്നെയാണ്. അവിടെയാണ് ഓരോ സിനിമയുടെയും വിജയം.

ചില അഭിനേതാക്കൾ പ്രേക്ഷകർക്ക് പ്രിയങ്കരരാകുന്നതിനു പിന്നിലും ഇത് തന്നെ കാരണം. അതിന് ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ ഒരുപാട് കാലം സിനിമ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച പല നായികാ നായകന്മാരും ഉണ്ട് മലയാള സിനിമക്ക്.

അക്കൂട്ടത്തിൽ പ്രശസ്തയായ യുവ അഭിനേത്രിയാണ് ഫറ ശിബ്‌ല. 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. ആസിഫ് അലി ആദ്യമായി വക്കീൽ വേഷം കൈകാര്യം ചെയ്ത സിനിമയാണ് ഇത്. അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ഫറ ഷിബില വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സിനിമയായിരുന്നു ഇത്. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ ‘ തടിച്ചിയായ ഭാര്യ’ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ ഫറ ഷിബില എന്ന കലാകാരി തയ്യാറായി. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയെടുത്തത്.

സിനിമയിലുള്ളതിന് സമാനമായ പ്രശ്നങ്ങൾ തടി കൂടിയതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം ഒരഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പല വിഷമകരമായ അനുഭവങ്ങൾ തടി കൂടിയതിന്റെ പേരിൽ താരം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. പക്ഷേ താരമിപ്പോൾ ബോഡി ഷേപ്പ് തിരിച്ചു പിടിച്ചിരിക്കുകയാണ്.

താരത്തിന്റെ പുത്തൻ ഫോട്ടോകളൊക്കെ അതാണ് വ്യക്തമാക്കുന്നത്. വർക്കൗട്ട് ചെയ്ത് ശരീര ഭാരം കുറച്ച് കിടിലൻ വേഷത്തിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഫിറ്റ്നസ് റൂം ആണ് പുത്തൻ ഫോട്ടോകളുടെ ലൊക്കേഷൻ. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla

Leave a Reply

Your email address will not be published.

*