പൂജ ഹെഗ്‌ഡെയെ ചേർത്തുപിടിച്ച് അല്ലു അർജുൻ..😍🥰 ക്യൂട്ട് ഫോട്ടോകൾ വൈറലാകുന്നു..

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരങ്ങളാണ് അല്ലു അർജുനും പൂജ ഹെഗ്‌ഡെയും. രണ്ടുപേരും തെലുങ്കു സിനിമയിൽ സജീവമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടീനടന്മാരിൽ രണ്ടുപേരും ഇടം നേടിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ ഈ രണ്ടുപേർക്കും സാധിച്ചിട്ടുണ്ട്.

അല്ലു അർജുന്റെ നായികയായി രണ്ടു സിനിമകളിൽ പ്രത്യക്ഷപ്പെട്ട നടി എന്ന ബഹുമതിയാണ് പൂജക്കുള്ളത്. ദുവ്‌വുടാ ജഗന്നതം, അല വൈകുന്തപുർരമുളൂ എന്നെ രണ്ട് സൂപ്പർഹിറ്റ് തെലുങ്ക് സിനിമകളിൽ ഈ സൂപ്പർ താരജോഡികൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച കെമിസ്ട്രി ആണ് ഇരുവരും സ്ക്രീനിൽ വർക്കൗട്ട് ചെയ്തത്.

ഇപ്പോൾ ഈ രണ്ടു പേരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പൂജ ഹെഗ്ഡെ യെ കെട്ടിപ്പിടിച്ചുള്ള അല്ലു അർജുന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ താരംഗമായത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്റ്റേജിൽ ക്യൂട്ട് ചിരിയോടെ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

ബോമാരില്ല് ഭാസ്കർ എഴുതി സംവിധാനം ചെയ്ത് അഖിൽ അക്കിനേനി, പൂജ ഹെഗ്ഡെ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയായ മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന സിനിമയുടെ ആഘോഷ പരിപാടിയിലാണ് അല്ലുഅർജുൻ പങ്കെടുത്തത്. തന്റെ ഒപ്പം രണ്ടുപ്രാവശ്യം നായികയായി പ്രത്യക്ഷപ്പെട്ട പൂജ ഹെഗ്ഡെ യെ കുറിച്ച് വേദിയിൽ തുറന്നുപറയാനും അല്ലുഅർജുൻ മടിച്ചില്ല. ഗോപി സുന്ദറാണ് ഈ സിനിമയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.

തെലുങ്കു ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂജ ഹെഗ്‌ഡെ. ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിയായി മാറി. നാഗ ചൈതന്യ, അല്ലു അർജുൻ, മഹേഷ് ബാബു, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അല്ലുഅർജുൻ. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് താരം. മലയാളത്തിലെ ദത്തുപുത്രൻ എന്നാണ് താരത്തെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. 25 ൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി പ്രത്യക്ഷപ്പെടുന്ന പുഷ്പ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ പോകുന്ന പ്രധാനപ്പെട്ട സിനിമ.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja