ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി ശ്രദ്ധ കപൂർ… 😍🥰 സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോകൾ…🔥

in Entertainments

നടിയായും, ഗായികയായും കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ കപ്പൂർ. 2010 മുതൽ സിനിമയിൽ സജീവമാണ് താരം. സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. അച്ഛൻ ശക്തി കപൂർ അറിയപ്പെട്ട സിനിമ നടനാണ്. എങ്കിലും തന്റെതായ അഭിനയ മികവു കൊണ്ട് തന്നെയാണ് താരം സിനിമ മേഖലയിൽ ആരാധകരെ നേടി മുന്നേറുന്നത്.

2010 ൽ പുറത്തിറങ്ങിയ ടീൻ പറ്റി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇന്നോളം താരം മികച്ച അഭിനയ വൈഭവത്തിലൂടെ ഒരുപാട് ആരാധകരെ നിലനിർത്തുകയാണ്. ആഷികി 2, ഏക് വില്ലൻ, ഭാഗി, ഹാഫ് ഗേൾഫ്രണ്ട് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെ നേടി.

ബാഹുബലി നായകൻ പ്രഭാഷ് പ്രധാന വേഷത്തിലെത്തിയ സഹോ എന്ന ത്രിഭാഷ സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും, തമിഴിലും അഭിനയിച്ചു തുടങ്ങുകയായിരുന്നു. ഏറ്റവും അവസാനമായി ഭാഗി 3 എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിലൂടെ ഫോള്ളോ ചെയ്യുന്നു എന്ന ബഹുമതിയും താരത്തിനുണ്ട്. ഇത് തന്നെ  ജനങ്ങൾക്കിടയിലുള്ള തരത്തിന്റെ അംഗീകരം മനസ്സിലാക്കി തരുന്നു. താരം ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായെന്ന് ചുരുക്കം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയായും ശ്രദ്ധയെ പരിഗണിച്ചിരുന്നു.

2014 ൽ ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ പ്രധാനപ്പെട്ട 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ പരിഗണിച്ചിരുന്നു. 2016 ലെ ഫോർബ്സ് ഇന്ത്യയുടെ 30 under 30 യിലെ ലിസ്റ്റിലും താരത്തിന്റെ പേര് ചേർക്കപ്പെട്ടിരുന്നു. താരത്തെ കുറിച്ച് പറയുന്ന വിശേഷണങ്ങളിൽ എടുത്തു പറയേണ്ട നേട്ടം തന്നെയാണിത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ 57 മില്യൺ ഫോളോവെർസ് ആണുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്ത് വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം കൂടുതലായി അപ്‌ലോഡ് ചെയ്യാറുള്ളത് എങ്കിലും താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് നിറഞ്ഞ പ്രീതിയും പിന്തുണയും ആരാധകർ നൽകുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply

Your email address will not be published.

*