ആക്ടർ പ്രൊഡ്യൂസർ ടെലിവിഷൻ പ്രസന്റർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അക്കിനേനി നാഗാർജുന. തെലുങ്ക് സിനിമയിൽ സജീവമായ താരം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതുവരെ നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡ്, നന്ദി അവാർഡ്, ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒറ്റഅനവധി അവാർഡുകൾ അദ്ദേഹത്തിന് സിനിമ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.
അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്താനും നാഗാർജുന എന്ന നടന് സാധിച്ചിട്ടുണ്ട്. നാഗാർജ്ജുനയുടെ രണ്ട് മക്കൾ ഇപ്പോൾ തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നാഗചൈതന്യ & നിലവിൽ തെലുങ്ക് സിനിമയിൽ സെൻസേഷനൽ ഹീറോ എന്ന പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന അഖിൽ അക്കിനേനി എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.
നാഗാർജുന ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമാണ്. തന്റെ അറുപത്തിരണ്ടാം പിറന്നാളിന് പുതിയ സിനിമയുടെ പ്രഖ്യാപനം നാഗാർജുന നടത്തിയിരുന്നു. പ്രവീൺ ഷട്ടറു സംവിധാനം ചെയ്തു പുറത്തിറങ്ങാൻ പോകുന്ന ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് ” ദി ഘോസ്റ്റ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഈ സിനിമയിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് കാജൽ അഗർവാൾ ആണ്.
ആദ്യം ഈ സിനിമയിൽ നായികയായി തെരഞ്ഞെടുത്തത് മലയാളത്തിന്റെ പ്രിയ താരം അമല പോളിനെ ആയിരുന്നു. പക്ഷേ പിന്നീട് താരത്തെ മാറ്റി കാജൽ അഗർവാളിനെ സെലക്ട് ചെയ്തു. ഇതിന്റെ കാരണമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. പുറത്തു വരുന്ന വാർത്തകൾ പ്രകാരം കാരണം ഇതാണ്.
ഈ സിനിമയിലെ ഒരു രംഗത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്ന നാഗർജുനയെ ചുംബിക്കുന്ന സീനുണ്ട്. എന്നാൽ ഈ ചുംബനരംഗത്തിൽ അഭിനയിക്കണമെങ്കിൽ കൂടുതൽ പണം വേണമെന്ന ആവശ്യമായിരുന്നു അമലപോളിന്ന്. സിനിമയിലെ അണിയറ പ്രവർത്തകർ അതിന് തയ്യാറായില്ല. പകരം നായികയെ മാറ്റി കാജൽ അഗർവാളിനെ കൊണ്ടുവന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഡിസംബറിൽ സിനിമ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് വാർത്ത.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അമലപോൾ. നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്.