പൂജയിൽ ഞങ്ങളാദ്യം കണ്ടത് ഗ്ലാമറാണ്… പക്ഷെ ഇപ്പോൾ അങ്ങിനെയല്ല…!! പൂജ ഹെഗ്‌ഡെയെ കുറിച്ച് നിർമാതാവ് അല്ലു അരവിന്ദിന്റെ പറഞ്ഞത് ഇങ്ങനെ…

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒരുപാട് സിനിമകളിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലെല്ലാം പങ്കെടുത്തതിന് ശേഷമാണ് സിനിമയിലേക്ക് കടന്നു വന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. 2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം 15 ഓളം സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്യുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടുകയും ചെയ്തു.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മിസ്കിൻ ചിത്രമായ മുഖംമൂടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ അഭിനയ മേഖലയിൽ തമിഴിലും അരങ്ങേറ്റം കുറിച്ചത്.  ഒക്കെ ലൈല കോസം എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അഭിനയം ആരംഭിച്ചത്.  മോഹൻജദാരോ ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ.

  തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുനൊപ്പം രണ്ടു സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തെ കുറിച്ച് നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും തരംഗമാവുകയും ചെയ്തിരിക്കുന്നത്.  ടോളിവുഡിലെ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് അല്ലു അരവിന്ദ്.  ഗീത ആർട്സിന്റെ ബാനറിൽ അദ്ദേഹം സിനിമകൾ നിർമ്മിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ ഉടമകളിലെ ഒരാളുമാണ് അദ്ദേഹം.

“പൂജയിൽ ഞങ്ങളാദ്യം ഗ്ലാമർ ആണ് കണ്ടത്. പിന്നീട് ക്യാരക്ടർ നന്നാവാൻ വേണ്ടി അവൾ നന്നായി പരിശ്രമിച്ചു. താമസിയാതെ നല്ലൊരു പെർഫോർമർ ആയി അവൾ മാറി. അഭിനയത്തോടൊപ്പം ഗ്ലാമറുമുള്ള അപൂർവ്വം ചില നടിമാരിൽ ഒരാളാണ് ഇപ്പോൾ പൂജ ഹെഗ്ഡെ” എന്നാണ് അല്ലു അരവിന്ദിന്റെ വാക്കുകൾ. താരത്തിന്റെ രണ്ട് സിനിമകളുടെ നിർമാതാവ് ആണ് അല്ലു അരവിന്ദ്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja