സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ ഒരുപാട് പേരുണ്ട്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ സോഷ്യൽ മീഡിയയിൽ മില്യൻ കണക്കിന് ഫോളോവേഴ്സ് ഉള്ള ഒരു പാട് സോഷ്യൽ മീഡിയ കലാകാരന്മാർ ഉണ്ട്. സോഷ്യൽ മീഡിയയിൽ തിളങ്ങിനിന്ന് പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയവരും ഇതിൽ പെടും.
കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ഒരുപാട് കലാകാരന്മാരെ സമൂഹത്തിനു മുമ്പിൽ പരിചയപ്പെടുത്താൻ ടിക് ടോക്കിന് സാധിച്ചു എന്നുള്ളത് വളരെ മഹത്തരമായ ഒരു കാര്യമാണ്. ടിക്ടോക് കലാകാരന്മാർ നമ്മുടെ കേരളക്കരയിലും ധാരാളമാണ്.
പിന്നീട് സുരക്ഷാ പ്രശ്നം കാരണം ടിക് ടോക് ഇന്ത്യയിൽ നിരോധിക്കുകയുണ്ടായി. അത് ടിക് ടോക് കലാകാരന്മാർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. പക്ഷേ അതിൽ തളരാതെ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയാ ഇൻസ്റ്റാഗ്രാമിൽ ഇവര് സജീവമായി നിലകൊണ്ടു. ഇൻസ്റ്റാഗ്രാം റീൽസ് ലൂടെ അവരുടെ വീഡിയോകൾ പങ്കുവെച്ചു.
ഇത്തരത്തിൽ ടിക്ടോക്കിലൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് അമൃത സജു. ടിക് ടോക് സ്റ്റാർ എന്ന പേര് താരം സ്വീകരിച്ചിരുന്നു. താരം ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ബോളിവുഡ് സ്വപ്നസുന്ദരി മുൻ ലോക സുന്ദരിയും കൂടിയായ ഐശ്വര്യയുടെ മുഖച്ഛായ ഉണ്ട് എന്നതിന്റെ പേരിൽ ആണ്.
ഐശ്വര്യയുടെ ഒരുപാട് സിനിമ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് താരം ടിക്ടോക്കിൽ സ്റ്റാർ ആവുകയായിരുന്നു. തൊടുപുഴയിലെ ഐശ്വര്യറായ് എന്ന പേര് വരെ താരത്തെ തേടിയെത്തി. ഒരുപാട് അഭിമുഖത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ചാനൽ ചർച്ചകളിലും റിയാലിറ്റി ഷോകളിലും പിന്നീട് താരം പങ്കെടുത്തു.
സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മികച്ച ഡാൻസറും കൂടിയായ താരം ഒരുപാട് ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഒരു ഫോൺ പിടിച്ചുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. അതിന് സാരം നൽകിയ തലക്കെട്ടാണ് ശ്രദ്ധേയം. “Call me when you want, Call me when u need, Call me in the morning, I ill be on the way” നിങ്ങൾക്ക് എന്നെ ആവശ്യമുള്ളപ്പോൾ .. വിളിക്കൂ… ഞാൻ ഉടനെ അവിടെ ഉണ്ടാകും.. എന്നാണ് താരം ക്യാപ്ഷൻ നൽകിയത്.