വിവാഹത്തിനു മുമ്പുള്ള സെ ക്സ് തെറ്റല്ല…👉 വീണ്ടും പുലിവാല് പിടിച്ച് ഗായത്രി സുരേഷിന്റെ പ്രസ്താവന…

നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമാ ലോകത്തെക്ക് കടന്നു വരുന്നതും സജീവമാകുന്നതും. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടും താരം മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും ആദ്യ സിനിമയിലെ അഭിനയ മികവുകൊണ്ട് ആ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരത്തിന് ഇപ്പോഴും ആരാധകരുള്ളത്.

ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്ന് കിട്ടിയത് പോലെയാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. മികച്ച പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിനെ പ്രോജക്ടുകൾ ഉണ്ട്. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. മലയാളികൾക്ക് അപ്പുറം അഭിനയ മികവുകൊണ്ട് താരം ഭാഷകൾക്ക് അതീതമായി ആരാധകരെ ഉണ്ടാക്കാനും അറിയപ്പെടാനും ഒരുങ്ങുകയാണ് എന്ന് ചുരുക്കം.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ട്. പല ഇന്റർവ്യൂകളിലും താരം പങ്കെടുക്കാറുണ്ട്.  അതുകൊണ്ടുതന്നെ ട്രോളൻമാരുടെ സ്ഥിരം ഇരയാണ് താരം. പല ഇന്റർവ്യൂവിൽ വിവാദപരമായ പ്രസ്താവനകൾ താരം നടത്തിയിട്ടുണ്ട്. മലയാളത്തിലെ യൂട്യൂബ് ചാനലിൽ താരത്തിനെ അഭിമുഖം വന്നതിനെ തുടർന്ന് വലിയ കോളിളക്കം ആണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്.

അവതാരകന്റെ  പക്വതയാർന്ന ചോദ്യത്തിന് തികച്ചും ചേർന്ന രൂപത്തിൽ താരം മറുപടി നൽകുകയും ചെയ്തു. പ്രി മരിറ്റൽ  ബന്ധത്തെ ക്കുറിച്ച് ചോദിച്ചപ്പോൾ പ്രീ മാരിറ്റൽ ബന്ധം  ഒരു ക്രൈം അല്ല. അതെങ്ങനെ ഒരു ക്രൈം ആവുക. ഞാൻ ചെയ്യണോ ചെയ്യേണ്ട എന്ന് പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ?  അതില്ലല്ലോ പിന്നെങ്ങനെ അത് എങ്ങനെ തെറ്റ് ആവുക എന്ന്  താരം വ്യക്തമായി അവതാരകനോട് മറുപടി നൽകി.

Gayathri
Gayathri
Gayathri
Gayathri