
മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാളവിക മോഹനൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2013 മുതൽ അഭിനയ ലോകത്ത് സജീവമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന ബഹുമതിക്കും താരം അർഹയായിട്ടുണ്ട്.



അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരം കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോട്ട് ആൻഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ കഥാപാത്രങ്ങളിൽ ആണ്. പ്രശസ്ത സിനിമാട്ടോഗ്രാഫർ കെ യു മോഹനന്റെ മകളാണ് താരം.



ഇപ്പോൾ താരം ഇംഗ്ലീഷിലും അരങ്ങേറിയിട്ടുണ്ട്. മസഭ മസഭ എന്ന് പേരുള്ള ഇംഗ്ലീഷ് വെബ് സീരീസിൽ സ്പെഷ്യൽ അപ്പീയറൺസ് എന്ന നിലയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്തയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ബയോഗ്രഫിക്കൽ ഡ്രാമയാണ് മസഭ. Netflix ലാണ് സീറീസ് പുറത്തിറങ്ങിയത്.



ഈ സീരീസിലെ താരത്തിന്റെ സീൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. നടിയെന്ന നിലയിൽ താരം ആദ്യമായി ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



2013 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിലും അരങ്ങേറ്റം കുറിച്ചു.



തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലാണ് താരം ആദ്യമായി തമിഴ്ൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലാണ് താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന നടി എന്ന ബഹുമതി സ്വന്തമാക്കിയത്. മാസബ മാസബ എന്നത് താരത്തിന്റെ ആദ്യ വെബ് സീരിസ് ആണ്.










