
മലയാള സിനിമയിൽ അഭിനയ മേഖലയിലും സംവിധായക മേഖലയിലും ഗാനാലാപന രംഗങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനും മക്കളും എല്ലാം ഒരുപോലെ സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്നു എന്ന് തന്നെ പറയാം. ഒരുപാട് വർഷത്തോളമായി മലയാള സിനിമയുടെ നിഖില മേഖലകളിലും അരങ്ങ് തകർക്കുകയാണ് ശ്രീനിവാസൻ.



അഭിനയ രംഗത്തും സംവിധാന രംഗത്തും ഗാനാലാപന രംഗത്തും മികവുകൾ മാത്രം പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസൻ. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.



നടനായും സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ജേഷ്ഠ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ഗൂഢാലോചന എന്ന സിനിമയുടെ തിരക്കഥ താരമാണ് രചിച്ചത്. അതുപോലെ നിവിൻപോളി നായകനായെത്തിയ ലവ് ആക്ഷൻ ഡ്രാമയുടെ സംവിധായകനും താരമാണ്.



കടന്നുചെന്ന മേഖലകളെല്ലാം വൻവിജയമാക്കി മുന്നേറുകയാണ് ധ്യാൻ ശ്രീനിവാസൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ടെലിവിഷൻ ഷോകളിൽ ഗസ്റ്റായി താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പ്രൊജക്റ്റുകൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2017 ഏപ്രിൽ ഏഴിനാണ് അർപ്പിത സെബാസ്റ്റ്യനെ ധ്യാൻ വിവാഹം ചെയ്തത്.



വിവാഹത്തിനെല്ലാം ശേഷം ഇപ്പോൾ പഴയ ഒരു വീഡിയോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. ഒരു അഭിനയത്രിയോട് മനസ്സിൽ തോന്നിയ കൃഷിനെ കുറിച്ചും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും എല്ലാം പറഞ്ഞ ഒരു പഴയ അഭിമുഖത്തിന്റെ ക്ലിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പെട്ടെന്ന് അഭിമുഖം ആരാധകർക്കിടയിൽ വൈറൽ ആയിട്ടുണ്ട്.



നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നും ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ പൃഥ്വിരാജിനൊപ്പം നവ്യാനായർ ചേർന്ന് അഭിനയിച്ചപ്പോൾ ആ ഇഷ്ടം പോയി എന്നും അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നു. വിനീത് ശ്രീനിവാസന് മീരാ ജാസ്മിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.


