ഇന്ത്യയിലൊട്ടാകെ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് എന്ന് പറഞ്ഞാൽ തെറ്റില്ല. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ പല സെലിബ്രിറ്റികൾ അവതാരകയായെത്തുന്നു ബിഗ് ബോസ് റിയാലിറ്റി ഷോകൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസൺ പൂർത്തിയായി.
മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത്. മറ്റെല്ലാ ഭാഷകളെയും അപേക്ഷിച്ച് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ആണ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അവതാരകൻ. ഇതിനോടകം 15 സീസണുകൾ പൂർത്തിയാക്കി കഴിഞ്ഞു.
ബിഗ് ബോസ് ഒരുപാട് കലാകാരന്മാരെ സമ്മാനിച്ചിട്ടുണ്ട്. പലരും ബിഗ്ബോസ് ഫെയിമിലൂടെയാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്റ്റാർ വാല്യൂ കരസ്ഥമാക്കിയവരും ധാരാളമാണ്. ഇത്തരത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കടന്നുവന്നു പിന്നീട് മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ നടിയാണ് ശ്രിസ്റ്റി റോഡ്.
ബിഗ് ബോസ് സീസൺ 12 ലാണ് താരം മത്സരാർത്ഥി ആയി എത്തിയത്. ടെലിവിഷൻ നടി എന്ന പേരിൽ ആണ് താരം മത്സരാർഥി ആയി ബിഗ് ബോസ് ഹൗസിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച മത്സരമാണ് സൃഷ്ടി റോഡ് കാഴ്ചവെച്ചത്. പക്ഷേ 69 ആം ദിവസം പബ്ലിക് വോട്ടിലൂടെ താരം പുറത്താക്കപ്പെട്ടു. 21 മത്സരാർത്ഥികളുമായി 106 എപ്പിസോഡുകൾ പൂർത്തിയാക്കിയ ബിഗ് ബോസ്സ് സീസൺ 12 ലേ വിജയ് ആയി പുറത്തുവന്നത് ദീപിക കക്കാർ ആയിരുന്നു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. വെറും 1000 രൂപയ്ക്ക് ബാലാജി ടെലിഫിലിം ആയ കുച്ച് ഈസ് താറ യിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ഒരുപാട് ഓഡിഷനിൽ പങ്കെടുത്തു. ഫെയർ ആൻഡ് ലൗലി യുടെ പരസ്യത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ് ഇൻസ്റ്റഗ്രാമിൽ മാത്രം 1.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. രാവിലെ ഇങ്ങനെ എണീക്കണം എന്ന് പറഞ്ഞുകൊണ്ട് ക്യാപ്ഷൻ നൽകി താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.