യൂട്യൂബിൽ വൈറലായി അമല പോളിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ….😍🔥 എജ്ജാതി മാറ്റം 🥰

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അമലപോൾ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായി. കൂടാതെ കന്നട ഭാഷയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 മുതൽ അഭിനയലോകത്ത് സജീവമായ താരം 2014 ൽ പ്രശസ്ത സിനിമ സംവിധായകൻ എ എൽ വിജയിനെ കല്യാണം കഴിച്ചു. പക്ഷെ 2017 ൽ ഇവർ വേർപെടുകയും ചെയ്തു.

ഏത് വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന അപൂർവ്വം ചില നടിമാരിലൊരാളാണ് താരം. താരം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ അത് വിളിച്ച് പറയുന്നുണ്ട്. തന്റെ സിനിമയിലേക്കുള്ള കടന്നുവരവ് പെട്ടെന്നായിരുന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും ബോൾഡ് ക്യാരക്ടർ ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് അമലാപോൾ.

താരത്തിന്റെ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ വൈറലായി പ്രചരിക്കുന്നു . പണ്ട് താരം എങ്ങനെ ആയിരുന്നുവെന്നും ഇപ്പോൾ താരത്തിന്റെ സ്റ്റൈൽ ആൻഡ് ആറ്റിട്യൂട് ഒരുമിച്ച് കൂടിയിട്ടുള്ള ഒരു കൊളാഷ് വീഡിയോ ആണ് യൂട്യൂബിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

ലാൽ ജോസ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമര യിൽ സപ്പോർട്ടിംഗ് റോളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം വിരശേഖരൻ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയം ആണ് താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടാനുള്ള പ്രധാനകാരണം.

നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ബജാവാട ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. 2017 ൽ കിച്ച സുദീപ് നായകനായി പുറത്തിറങ്ങിയ ഹെബ്ബൂളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും പ്രത്യക്ഷപ്പെട്ടു. ആടയി എന്ന തമിഴ് സിനിമയിൽ താരം പൂർണ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വെബ് സീരീസ് ലും താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala