
” പുസ്തകത്തിൽ പഠിപ്പിച്ചതല്ല, യഥാർത്ഥത്തിൽ, ഈ ജയിലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. എല്ലാ ക്രൂരതകളെ അദ്ദേഹം നേരിട്ടത് വളരെ അത്ഭുതകരമാണ്. അദ്ദേഹത്തിന് എന്റെ ഹൃദയത്തിന്റെ ആയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു .” സ്വാതന്ത്രസമര സേനാനി എന്ന് പറയപ്പെടുന്ന വീർ സവർക്കർ നേ കുറിച്ച് പ്രശസ്ത ബോളിവുഡ് താരം ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണ റണാവത്.



താരം ഈയടുത്ത് പോർട്ട് ബ്ലെയറിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ സവർക്കർ തടവിൽ കഴിഞ്ഞ സെല്ലിലെത്തി അദ്ദേഹത്തിന് ആദരമർപ്പിച്ച ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോക്ക് താഴെ എഴുതിയ ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സവർക്കറെ പുകഴ്തിയിട്ടു താരം എഴുതിയ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു.



താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ഇന്ന് ഞാൻ ആൻഡമാൻ ഐലൻഡിൽ എത്തി. അവിടെ വീർ സവർക്കർ ബന്ധിക്കപ്പെട്ട പോർട്ട് ബ്ലെയർ ലെ കാലാപാനി സെല്ലുലാർ ജയിൽ സന്ദർശിച്ചു. ഞാനാകെ അത്ഭുതപ്പെട്ടു. സവർക്കർ അനുഭവിച്ച അസഹിഷ്ണുതയോടെ അങ്ങേയറ്റമാണ് ഇവിടെ കാണാൻ സാധിച്ചത്. അദ്ദേഹം എങ്ങനെയാണ് ഈ ക്രൂരതകളെ നേരിട്ടത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.”



” അദ്ദേഹത്തെ ബ്രിട്ടീഷുകാർ എത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇവിടെനിന്ന് വലിയ കടൽ നീന്തി രക്ഷപ്പെടുന്നത് തന്നെ അത്ഭുതകരമായ ഒരു സംഭവമാണ്. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ കാലാപാനി എന്ന സെല്ലിൽ പ്രത്യേക അറ ഒരുക്കി അതിലെ ഒരു ധ്വാരത്തിൽ ബന്ദി ആക്കിയത്.”



” ഇതാണ് യഥാർത്ഥ രാജ്യസ്നേഹം, അല്ലാതെ നമ്മുടെ പുസ്തകത്തിൽ പഠിപ്പിച്ചതല്ല. ഈ അറയിൽ ഞാൻ കുറച്ചുനേരം ധ്യാനത്തിൽ ഇരുന്നു. എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ബഹുമാനവും നന്ദിയും അദ്ദേഹത്തോട് ഞാൻ രേഖപ്പെടുത്തി” എന്നാണ് താരം അവിടെ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ നൽകിയത്.



നിലവിലെ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് കങ്കണ റണാവത്. നാല് പ്രാവശ്യം ദേശീയ അവാർഡ് ജേതാവായ താരം ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പദ്മശ്രീയും നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ താരം ഒരുപാട് മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ നേടിയിട്ടുണ്ട്. അഭിപ്രായങ്ങൾ കൊണ്ടും താൻ സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.










