ചിലർ അങ്ങനെയാണ്, ജന്മനാ ഒരുപാട് കഴിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടകും. ഇത്തരത്തിലുള്ള ഒരുപാട് പേര് കലാകായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുന്നുണ്ട് . സിനിമയിൽ ഇതുപോലെതന്നെ ചെറിയ പ്രായത്തിൽ കടന്നുവന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ ആസ്വാദകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് ബാലതാരങ്ങൾ ഉണ്ട്.
ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമയിൽ വിസ്മയിപ്പിക്കുന്ന അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച പലരും നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. ദേശീയതലത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ കൊച്ച് കലാകാരന്മാർ നമ്മുടെ മലയാള സിനിമയിൽ സജീവമാണ്. പ്രശസ്ത സിനിമാതാരം കമൽഹാസൻ ഒക്കെ ബാലതാരമായി സിനിമയിൽ വന്ന വ്യക്തികളാണ്.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ അഭിനയലോകത്തേക്ക് കടന്നു വന്നു ഇപ്പോൾ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് റിവ അറോറ. താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. രൺബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് ക്യാമറക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് പല മികച്ച സിനിമകളിൽ ഭാഗമായി.
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയധികം ആരാധകരെ സമൂഹമാധ്യമങ്ങളിൽ നേടിയ വേറെ ബാലതാരങ്ങൾ ഉണ്ടോ എന്ന് പോലും സംശയമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം നാലു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. കേവലം 11 വയസ്സ് മാത്രമാണ് താരത്തിനു ഉള്ളത്. ഈ പ്രായത്തിൽ തന്നെ ഇന്ത്യ അറിയപ്പെട്ട കലാകാരിയായി മാറാൻ താരത്തിന് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ക്യൂട്ട് സ്മൈൽ, ബോൾഡ് ആറ്റിട്യൂട് ഏവരെയും ആകർഷിക്കുന്ന ഘടകമാണ്. ബോൾഡ് ഫോട്ടോഷൂട്ടിൽ താരം കൂടുതൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിപ്പിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
ഒന്നര വയസ്സ് പ്രായം ഉള്ളപ്പോഴാണ് താരം ആദ്യമായി സ്ക്രീനിൽ ഇടപെടുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഉരി : ദി സർജിക്കൽ സ്ട്രൈക്ക്, ഗുഞ്ചൻ സക്സേന, ദി കാർഗിൽ ഗേൾ, ഭരത് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. വരും കാലങ്ങളിൽ ബോളിവുഡ് സിനിമയെ താരം ഭരിക്കും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം.