നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് ശ്രദ്ധ കപൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മോസ്റ്റ് പോപ്പുലർ ആയ ഹയസ്റ്റ് പൈഡ് ആക്ട്രസ്സ് എന്ന നിലയിൽ താരം അറിയപ്പെടുന്നു. അതുപോലെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാറിൽ ഒരാൾ എന്ന ബഹുമതിയും താരത്തിനുണ്ട്. 2014 മുതൽ ഫോർബ്സ് ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രശസ്തരായ 100 സെലിബ്രേറ്റിമാരിൽ ഒരാളായി താരത്തിന്റെ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ താരത്തെ കുറിച്ച് പ്രശസ്ത ബോളിവുഡ് താരം, കിംഗ് ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായത്. ഏതൊരു നടിയും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് ശ്രദ്ധ കപൂർനെക്കുറിച്ച് ഷാറൂഖാൻ പറഞ്ഞത്. ശ്രദ്ധ കപൂർ നെക്കുറിച്ച് ഷാറൂഖാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” യുവതലമുറയിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച നടി ആരാണ്? ” എന്ന ചോദ്യമായിരുന്നു ഷാറൂഖാൻ നോട് ചോദിച്ചത്. അതിന് ഷാറൂഖാൻ നൽകിയ മറുപടി ഇങ്ങനെയാണ്. ” ഞാൻ ശ്രദ്ധ കപൂറിനൊപ്പം ജോലി ചെയ്തിട്ടില്ല. പല പ്രാവശ്യം കണ്ടിട്ടുണ്ട്. അവൾ വളരെ സ്വീറ്റ് ആണ്. മാത്രമല്ല നല്ല ടാലന്റ്ഡ് കൂടിയാണ്.
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാ നടൻ ശക്തി കപൂറിന്റെ മകളാണ് താരം. 2010 ൽ പുറത്തിറങ്ങിയ ടീൻ പാട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ലവ് ക ദി ഏൻഡ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ആഷികി ടു എന്ന സിനിമയിലെ അഭിനയമാണ് താരത്തിന് സ്റ്റാർ പദവി നേടി കൊടുത്തത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2019 ൽ പ്രഭാഷ് നായകനായി പുറത്തിറങ്ങിയ സഹോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.