സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരമാണ് സണ്ണി ലിയോൺ. പോൺ സിനിമകളിലൂടെ ആണ് താരം പ്രശസ്തി നേടിയത്. പക്ഷേ താരം പിന്നീട് ബോളിവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുകയും നിലവിലുള്ള ആരാധകരെ വർദ്ധിപ്പിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം.
കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്. ഡാനിയൽ വെബർ ആണ് താരത്തിന്റെ ജീവിതപങ്കാളി. ദത്ത് എടുത്തതും വാടക ഗർഭത്തിലൂടെ ഉണ്ടായതുമായ മൂന്ന് മക്കളും താരത്തിനുണ്ട്. നീണ്ട 12 വർഷക്കാലം പോർണോഗ്രാഫിയിൽ താരം സജീവമായിരുന്നു. പിന്നീട് ബോളിവുഡ് സിനിമയിലേക്ക് താരം ചുവടു മാറുകയാണ് ഉണ്ടായത്.
2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് പുറമേ ബംഗ്ലാദേശി, നേപ്പാളി, നോർത്തമേരിക്കൻ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ഫോളോവേഴ്സുള്ള താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
ജീവിതത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും മോശപ്പെട്ട തീരുമാനത്തെക്കുറിച്ച് ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സുമായുണ്ടായിരുന്ന പ്രണയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം എന്നാണ് താരം പറഞ്ഞത്. സൗഹൃദം ഡേറ്റിംഗിലേക്ക് വഴിമാറിയപ്പോൾ തകിടം മറിയുകയാണ് ചെയ്തത് എന്നാണ് താരത്തിന് വെളിപ്പെടുത്തൽ.