താരജോഡികളായ സെലിബ്രിറ്റികൾ ഒരുപാട് സിനിമാലോകത്ത് ഉണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ ആണ് ഇത്തരത്തിലുള്ള സെലിബ്രിറ്റി താരജോഡികൾ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നത്. റൺവീർ സിംഗ് & ദീപിക പദുകോണ്, പ്രിയങ്ക ചോപ്ര & നിക്കി ജോൺസ്, സൈഫ് അലി ഖാൻ & കരീന കപൂർ, അജയ് ദേവ്ഗൻ & കാജോൾ, അഭിഷേക് ബച്ചൻ % ഐശ്വര്യ റായി തുടങ്ങിയവർ ബോളിവുഡിലെ താരജോഡികളാണ്.
ഇതുപോലെ നമ്മുടെ മലയാള സിനിമയിലും ഒരുപാട് സെലിബ്രിറ്റി താരജോഡികൾ ഉണ്ട്. ദിലീപ് & കാവ്യ മാധവൻ, ബിജു മേനോൻ & സംയുക്ത വർമ്മ, ബാബുരാജ് & വാണി വിശ്വനാഥ്, ജയറാം & പാർവതി, ഇന്ദ്രജിത്ത് & പൂർണിമ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ & നസ്രിയ, തുടങ്ങിയവർ മലയാള സിനിമാ ലോകത്ത് നിന്നുള്ള സെലിബ്രിറ്റി താരജോഡികളാണ്. ഈ താരജോഡികൾ ക്ക് മലയാള സിനിമാലോകത്ത് പ്രത്യേക ഫാൻസ് തന്നെയുണ്ട്.
ഇത്തരത്തിലുള്ള താരജോഡികളാണ് ഗോപി സുന്ദറും അഭയ ഹിരണ്മയി യും. ഇരുവരും ഗാന രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തികളാണ്. വിവാഹം ഔദ്യോഗികമായി ചെയ്തില്ലെങ്കിലും കഴിഞ്ഞ 12 വർഷമായി ഇരുവരും ലിവിംഗ് ടുഗെതറിലാണ്. തന്റെ ആദ്യ ഭാര്യ പ്രിയ സുന്ദർ വേർപിരിഞ്ഞതിനുശേഷമാണ് അഭയ ഹിറാന്മയുമായി ലിവിങ് ടുഗദർ ആരംഭിക്കുന്നത്. 2018 ലാണ് ഗോപിസുന്ദർ ലിവിങ് ടുഗദർ ആരംഭിച്ച് 9 വർഷം പൂർത്തിയായി എന്ന് തുറന്ന് പറഞ്ഞത്.
ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഒരുമിച്ചുള്ള സുന്ദര നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് അവാർഡ് ദാന ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി നമുക്ക് കാണാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും ഒരുമിച്ചുള്ള കുറച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.
ആ ഫോട്ടോകൾ മീഡിയയിൽ പ്രചരിച്ചതോടെ ഒരുപാട് സദാചാര തെറിവിളികളും കമന്റുകൾ ഉം ഫോട്ടോക്ക് താഴെ പലരും രേഖപ്പെടുത്തുകയുണ്ടായി. ഇതിനുമുമ്പും അഭയ ഹിറാന്മായി യുടെ ഫോട്ടോക്ക് താഴെ ഇത്തരത്തിലുള്ള കമന്റുകൾ വന്നിട്ടുണ്ട്. ഇപ്രാവശ്യം താരം മിണ്ടാതിരിക്കാൻ തയ്യാറായില്ല. തന്നെ വിമർശിച്ചവർക്ക് കിടിലൻ മറുപടി എന്ന രൂപത്തിൽ അതേ വസ്ത്രധാരണയിലുള്ള ഒരുപാട് ഫോട്ടോകൾ വീണ്ടും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘Sl ut’ ഫോട്ടോസ് എന്ന് തന്നെയാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്.
മ്യൂസിക് ഡയറക്ടർ പ്ലേബാക്ക് സിംഗർ സോങ് റൈറ്റർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഗോപി സുന്ദർ. നടൻ എന്ന നിലയിലും ഗോപിസുന്ദർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് ഇദ്ദേഹം സജീവമായി നിലകൊള്ളുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അവാർഡുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അഭയ ഹിറാന്മായി .