സെക്സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല… SEX IS NOT A PROMISE… ഐശ്വര്യ ലക്ഷ്മിയുടെ അഭിപ്രായം വൈറലാകുന്നു….

in Entertainments

മലയാള സിനിമ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ ഭാഗ്യ നായിക എന്ന വിളിപ്പേരും താരത്തിനുണ്ട്. തനതായ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വളരെ വലിയ ഒരു ആരാധക വൃന്ദത്തെ ആണ് താരം നേടിയത്. താരം ചെയ്ത ഓരോരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.

നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയർ ബ്രേക്ക്‌ സിനിമയാണ്  മായാനദി.  സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. സിനിമയിലെ കഥാപാത്രവും ‘SEX IS NOT A PROMISE’ എന്ന താരത്തിന്റെ ഡയലോഗും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിലെ തന്നെ മികച്ച ഒരു ഭാഗമായിരുന്നു അത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഈ ഡയലോഗ് കോളിളക്കം സൃഷ്ടിച്ചിരുന്നു.

ആ വാക്ക് വെറും ഒരു സിനിമയിലെ ഡയലോഗ് മാത്രമായി കാണാൻ താരം ഒരുക്കമല്ല എന്ന് ആണ് ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നത്. ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നാണ്  ഇപ്പോൾ താരം  പറഞ്ഞത്. എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നും താരം പറഞ്ഞു.

ഡയലോഗിന്റെ ആഴത്തെ കുറിച്ച് മനസ്സിലായത് അതിനെ തുടർന്നുണ്ടായ ചർച്ചകളിലൂടെയാണ് എന്നും  സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. അപ്പോള്‍ ഒരു സ്ത്രീ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു എന്ന അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

തീര്‍ച്ചയായും സെക്സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല എന്നാണ് താരത്തിന്റെ അഭിപ്രായം. വളരെ പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരമാണ് ഐശ്വര്യ ലക്ഷ്മി എന്നത് കൊണ്ട് തന്നെ താരത്തിന്റെ ഈ അഭിപ്രായം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാകും എന്നതിൽ സംശയം ഇല്ല.

Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu

Leave a Reply

Your email address will not be published.

*