
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെതാൻ തരത്തിന് കഴിഞ്ഞു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. പൂർണ്ണ എന്ന പേരിലും അറിയപ്പെടുന്ന താരം ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്.



സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.



താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



താരം ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട താരം ” Happiness is the best makeup” ഹാപ്പിനസ് ആണ് ഏറ്റവും നല്ല മേക്കപ്പ് എന്ന ക്യാപ്ഷൻ ആണ് ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.



2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഷംനകാസിം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ ശ്രീമഹാലക്ഷ്മി ആണ്. തിരുമുരുഗൻ സംവിധാനം ചെയ്ത ഭരത് നായകനായി പുറത്തിറങ്ങിയ മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴ് അരങ്ങേറ്റം കുറിച്ചു.



2009 ല് പുറത്തിറങ്ങിയ ജോഷ് ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. ഐറ്റം സോങ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ രാജാധിരാജ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണാ മൂച്ചി, നവരസ എന്ന വെബ് സീരീസ്കളിൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും, അവതാരകയായും വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.











