ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തി പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് നടിമാരിലൊരാളാണ് താരം.
താരം ഒരു ഇന്റർനാഷണൽ ലെവൽ സെലിബ്രിറ്റിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീകളിൽ താരത്തിന് പേര് പലപ്പോഴും വന്നിട്ടുണ്ട്. 2018ലെ ഫോബ്സ് മാഗസിൻ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി താരത്തിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
താരം ഒരു ഗ്ലോബൽ ബ്രാൻഡ് ആണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള പല ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നുള്ളത് തന്നെ. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ബ്രാൻഡ് ആയ അടിഡാസിന്റെ ബ്രാൻഡ് അംബാസ്സഡർ ആണ് താരം. ടെക്സ്ടൈൽസ്, ഫുട്വെയർ എന്നെ ബ്രാൻഡുകളാണ് അടിദാസിൽ കൂടുതൽ കാണപ്പെടുന്നത്. കൂടാതെ Levi യുടെയും, Chopard ന്റെയും ബ്രാൻഡ് അംബാസഡർ കൂടിയാണ് ദീപിക പടുകൊണെ.
2005 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക. നിലവിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളായ റൺവീർ സിംഗ് ആണ് താരത്തിന്റെ ഭർത്താവ്. 2018 ലാണ് ഈ താരജോഡികൾ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. നടി എന്ന നിലയിളും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ചെറുപ്പത്തിൽ മത്സരിച്ച താരം പിന്നീട് ഫാൻസ് മോഡൽ എന്ന നിലയിലേക്ക് തന്റെ കരിയർ മാറ്റി. അതിന് ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
2007 ൽ ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്. പിന്നീട് ഉള്ള അജ്മൽ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. 2012 ല് പുറത്തിറങ്ങിയ kocktail എന്ന റൊമാന്റിക് കോമഡി സിനിമയാണ് താരത്തിൻ കരിയർ മാറ്റിമറിച്ചത്.